ശിവ അഷ്‌ടോത്തരശതനാമാവലി

ഓം നമഃശിവായ
ഓം നമഃശിവായ
ഓം നമഃശിവായ
ഓം അചിന്ത്യായ നമഃ
ഓം അനാദ്യായ നമഃ
ഓം അക്ഷോഭ്യായ നമഃ
ഓം അസിതാംഗായ നമഃ
ഓം അനന്തവിക്രമായ നമഃ
ഓം അസാദ്ധ്യസാധകായ നമഃ
ഓം ആദ്യായ നമഃ
ഓം ആദിതേയവരപ്രദായ നമഃ
ഓം ഇന്ദിരാനാഥസേവ്യായ നമഃ
ഓം ഈശ്വരായ നമഃ - 10
ഓം ഉഗ്രായ നമഃ
ഓം ഉഗ്രലോചനായ നമഃ
ഓം ഋഷിസേവ്യായ നമഃ
ഓം അംബികാനാഥായ നമഃ
ഓം കാളകണ്ഠായ നമഃ
ഓം കാളാഹിഭൂഷണായ നമഃ
ഓം കാളീസഹായായ നമഃ
ഓം കൃത്തിവാസസേ നമഃ
ഓം കൂടസ്ഥായ നമഃ
ഓം കനകോജ്ജ്വലഗാത്രായ നമഃ -20
ഓം കര്‍പ്പൂരകാന്തിധവളായ നമഃ
ഓം കേവലജ്ഞാനരൂപായ നമഃ
ഓം കേവലാത്മസ്വരൂപായ നമഃ
ഓം കോടികന്ദര്‍പ്പസുന്ദരായ നമഃ
ഓം ഖട്വാംഗഹസ്തായ നമഃ
ഓം ഗംഗാധരായ നമഃ
ഓം ഗാത്രവാസായ നമഃ
ഓം ഗീതപ്രിയായ നമഃ
ഓം ഗോലോകവാസായ നമഃ
ഓം ചന്ദ്രശേഖരായ നമഃ -30
ഓം ചിദംബരേശായ നമഃ
ഓം ജഗന്നാഥായ നമഃ
ഓം ജടാജൂടായ നമഃ
ഓം ജാജ്ജ്വല്യമാനായ നമഃ
ഓം തര്‍പ്പണസമ്പ്രീതായ നമഃ
ഓം ദുഷ്ടഗ്രഹവിമര്‍ദ്ദകായ നമഃ
ഓം നാഗഭൂഷണായ നമഃ
ഓം നീലകണ്ഠായ നമഃ
ഓം നിരാലംബാവലംബായ നമഃ
ഓം പഞ്ചാസ്യായ നമഃ -40
ഓം പരമേശ്വരായ നമഃ
ഓം പര്‍വ്വതാലയായ നമഃ
ഓം പാര്‍വ്വതീനാഥായ നമഃ
ഓം പാശബദ്ധവിമോചകായ നമഃ
ഓം പുരാതനായ നമഃ
ഓം പുരാന്തകായ നമഃ
ഓം പുത്രരക്ഷകായ നമഃ
ഓം പൂജ്യായ നമഃ
ഓം പ്രാണനാഥായ നമഃ
ഓം പ്രാണസ്വരൂപായ നമഃ -50
ഓം പ്രാണദായകായ നമഃ
ഓം പ്രണതാര്‍ത്തിഹരായ നമഃ
ഓം പ്രപന്നാഭീഷ്ടദായകായ നമഃ
ഓം പ്രവൃത്തിനായകായ നമഃ
ഓം ബൃഹല്‍ബലായ നമഃ
ഓം ബൃഹന്നേത്രായ നമഃ
ഓം ബൃഹദൈശ്വര്യദായ നമഃ
ഓം ബൃഹദ്വേ്യാമസ്വരൂപകായ നമഃ
ഓം ബൃഹദാനന്ദദായകായ നമഃ
ഓം ബോധാനന്ദസ്വരൂപായ നമഃ -60
ഓം ഭവാന്തകായ നമഃ
ഓം ഭക്തവത്സലായ നമഃ
ഓം ഭിന്നജ്ഞാനപ്രവര്‍ത്തകായ നമഃ
ഓം ഭൂതനാഥായ നമഃ
ഓം ഭോഗമോക്ഷഫലപ്രദായ നമഃ
ഓം മഹാകാളായ നമഃ
ഓം മഹാദ്രിസദൃശായ നമഃ
ഓം മാസര്‍ത്വയനാത്മകായ നമഃ
ഓം മൃത്യുഞ്ജയായ നമഃ
ഓം യോഗാര്‍ദ്രമാനസായ നമഃ -70
ഓം യോനിമണ്ഡലമദ്ധ്യസ്ഥായ നമഃ
ഓം രജതാദ്രിനിവാസായ നമഃ
ഓം രാമപൂജിതായ നമഃ
ഓം ലളിതാനാഥായ നമഃ
ഓം ലക്ഷ്യാര്‍ത്ഥദേവായ നമഃ
ഓം ലോകപൂജിതായ നമഃ
ഓം വിശ്വനാഥായ നമഃ
ഓം വിവേകനിര്‍മ്മലാനന്ദായ നമഃ
ഓം വാഞ്ഛിതാഭീഷ്ടഫലദായ നമഃ
ഓം വൈശ്വാനരലോചനായ നമഃ -80
ഓം ശങ്കരായ നമഃ
ഓം ശാന്തായ നമഃ
ഓം ശ്മശാനവാസായ നമഃ
ഓം ശത്രുസംഹാരകായ നമഃ
ഓം ശിവായ നമഃ
ഓം ശ്രീകണ്ഠായ നമഃ
ഓം സര്‍വപ്രകാശകായ നമഃ
ഓം സമ്പല്‍പ്രദായ നമഃ
ഓം സര്‍വപാപപ്രണാശകായ നമഃ
ഓം സര്‍വവിദ്യാവിനോദായ നമഃ -90
ഓം സര്‍വലോകനമസ്‌കൃതായ നമഃ
ഓം സര്‍വരോഗപ്രശമനായ നമഃ
ഓം സര്‍വധര്‍മ്മപ്രദര്‍ശകായ നമഃ
ഓം സല്‍പ്രവൃത്തിരതായ നമഃ
ഓം സതീപ്രിയായ നമഃ
ഓം സാധുപ്രിയായ നമഃ
ഓം സാമഗാനരതായ നമഃ
ഓം സര്‍വാചാരയുതായ നമഃ
ഓം സിദ്ധരൂപായ നമഃ
ഓം സ്വതന്ത്രേച്ഛാമയായ നമഃ -100
ഓം സംഗവര്‍ജ്ജിതായ നമഃ
ഓം സംഭോഗാനന്ദരൂപായ നമഃ
ഓം സേനാനീജനകായ നമഃ
ഓം സ്ഥിരാസനായ നമഃ
ഓം ഹരിസംപൂജ്യായ നമഃ
ഓം ഹാലാസ്യേശായ നമഃ
ഓം ക്ഷേത്രവാസായ നമഃ
ഓം ശ്രീമഹാദേവായ നമോനമഃ -108
ഓം ശ്രീമഹാദേവായ നമോനമഃ
ഓം ശ്രീമഹാദേവായ നമോനമഃ

വിഷ്ണു അഷ്‌ടോത്തരശതനാമാവലി
ഓം നമോ ഭഗവതേ വാസുദേവായ
ഓം നമോ ഭഗവതേ വാസുദേവായ
ഓം നമോ ഭഗവതേ വാസുദേവായ
ഓം അച്യുതായ നമഃ
ഓം അതീന്ദ്രായ നമഃ
ഓം അനാദിനിധനായ നമഃ
ഓം അനിരുദ്ധായ നമഃ
ഓം അമൃതായ നമഃ
ഓം അരവിന്ദായ നമഃ
ഓം അശ്വത്ഥായ നമഃ
ഓം ആദിത്യായ നമഃ
ഓം ആദിദേവായ നമഃ
ഓം ആനന്ദായ നമഃ - 10
ഓം ഈശ്വരായ നമഃ
ഓം ഉപേന്ദ്രായ നമഃ
ഓം ഏകസ്‌മൈ നമഃ
ഓം ഓജസ്‌തേജോ ദ്യുതിധരായ നമഃ
ഓം കുമുദായ നമഃ
ഓം കൃതഞ്ജായ നമഃ
ഓം കൃഷ്ണായ നമഃ
ഓം കേശവായ നമഃ
ഓം ക്ഷേത്രജ്ഞായ നമഃ
ഓം ഗദാധരായ നമഃ - 20
ഓം ഗരുഡധ്വജായ നമഃ
ഓം ഗോപതയേ നമഃ
ഓം ഗോവിന്ദായ നമഃ
ഓം ഗോവിദാംപതയേ നമഃ
ഓം ചതുര്‍ഭുജായ നമഃ
ഓം ചതുര്‍വ്യൂഹായ നമഃ
ഓം ജനാര്‍ദ്ദനായ നമഃ
ഓം ജ്യേഷ്ടായ നമഃ
ഓം ജ്യോതിരാദിത്യായ നമഃ
ഓം ജ്യോതിഷേ നമഃ - 30
ഓം താരായ നമഃ
ഓം ദമനായ നമഃ
ഓം ദാമോദരായ നമഃ
ഓം ദീപ്തമൂര്‍ത്തയേ നമഃ
ഓം ദുഃസ്വപ്നനാശനായ നമഃ
ഓം ദേവകീനന്ദനായ നമഃ
ഓം ധനഞ്ജയായ നമഃ
ഓം നന്ദിനേ നമഃ
ഓം നാരായണായ നമഃ
ഓം നാരസിംഹവപുഷേനമഃ - 40
ഓം പത്മനാഭായ നമഃ
ഓം പദ്മിനേ നമഃ
ഓം പരമേശ്വരായ നമഃ
ഓം പവിത്രായ നമഃ
ഓം പ്രദ്യുമ്‌നായ നമഃ
ഓം പ്രണവായ നമഃ
ഓം പുരന്ദരായ നമഃ
ഓം പുരുഷായ നമഃ
ഓം പുണ്ഡരീകാക്ഷായ നമഃ
ഓം ബൃഹദ് രൂപായ നമഃ - 50
ഓം ഭക്തവത്സലായ നമഃ
ഓം ഭഗവതേ നമഃ
ഓം മധുസൂദനായ നമഃ
ഓം മഹാദേവായ നമഃ
ഓം മഹാമായായ നമഃ
ഓം മാധവായ നമഃ
ഓം മുക്താനാം പരമാഗതയേ നമഃ
ഓം മുകുന്ദായ നമഃ
ഓം യജ്ഞഗുഹ്യായ നമഃ
ഓം യജ്ഞപതയേ നമഃ - 60
ഓം യജ്ഞാജ്ഞായ നമഃ
ഓം യജ്ഞായ നമഃ
ഓം രാമായ നമഃ
ഓം ലക്ഷ്മീപതയേ നമഃ
ഓം ലോകാദ്ധ്യക്ഷായ നമഃ
ഓം ലോഹിതാക്ഷായ നമഃ
ഓം വരദായ നമഃ
ഓം വര്‍ദ്ധനായ നമഃ
ഓം വരാരോഹായ നമഃ
ഓം വസുപ്രദായ നമഃ - 70
ഓം വസുമനസേ നമഃ
ഓം വ്യക്തിരൂപായ നമഃ
ഓം വാമനായ നമഃ
ഓം വായുവാഹനായ നമഃ
ഓം വിക്രമായ നമഃ
ഓം വിഷ്ണവേ നമഃ
ഓം വിഷ്വക്‌സേനായ നമഃ
ഓം വൃഷോദരായ നമഃ
ഓം വേദവിദേ നമഃ
ഓം വേദാംഗായ നമഃ - 80
ഓം വേദായ നമഃ
ഓം വൈകുണ്ഠായ നമഃ
ഓം ശരണായ നമഃ
ഓം ശാന്തായ നമഃ
ഓം ശാര്‍ങ്ഗധന്വനേ നമഃ
ഓം ശാശ്വതസ്ഥാണവേ നമഃ
ഓം ശിഖണ്ഡിനേ നമഃ
ഓം ശിവായ നമഃ
ഓം ശ്രീകരായ നമഃ
ഓം ശ്രീനിവാസായ നമഃ - 90
ഓം ശ്രീമദേ നമഃ
ഓം ശുഭാംഗായ നമഃ
ഓം ശ്രുതിസാഗരായ നമഃ
ഓം സങ്കര്‍ഷണായ നമഃ
ഓം സദായോഗിനേ നമഃ
ഓം സര്‍വ്വതോമുഖായ നമഃ
ഓം സര്‍വ്വേശ്വരായ നമഃ
ഓം സഹസ്രാക്ഷായ നമഃ
ഓം സ്‌കന്ദായ നമഃ
ഓം സാക്ഷീണേ നമഃ - 100
ഓം സുദര്‍ശനായ നമഃ
ഓം സുരാനന്ദായ നമഃ
ഓം സുലഭായ നമഃ
ഓം സൂക്ഷ്മായ നമഃ
ഓം ഹരയേ നമഃ
ഓം ഹിരണ്യഗര്‍ഭായ നമഃ
ഓം ഹിരണ്യനാഭായ നമഃ
ഓം ഋഷികേശായ നമഃ - 108
ഓം നാരായണായ നമോ നമഃ
ഓം നാരായണായ നമോ നമഃ
ഓം നാരായണായ നമോ നമഃ

ഓം ശ്രീമദ് ഭഗവദ്ഗീതാ

ഓം ശ്രീമദ് ഭഗവദ്ഗീതാ
അഥ മംഗളാചരണം
അനുഗ്രഹായ ലോകാനാം അവതീര്‍ണ്ണായ വിഷ്ണവേ ക്‌ളേശാപഹായ കൃഷ്ണായ പാര്‍ത്ഥസാരഥയേ നമഃ ഓം നമോ ഭഗവതേ വാസുദേവായ
ഓം പാര്‍ത്ഥായ പ്രതിബോധിതാം -ഭഗവതാ നാരായണേന സ്വയം
വ്യാസേന ഗ്രഥിതാം പുരാണമുനിനാ-മദ്ധ്യേ മഹാഭാരതം
അദൈ്വതാമൃത വര്‍ഷിണിം - ഭഗവതീമഷ്ടാദശാദ്ധ്യായിനിം
അംബത്വാമനുസന്ദധാമി - ഭഗവത്ഗീതേ ഭവദ്വേഷിണിം
-നമോസ്തുതേ വ്യാസവിശാലബുദ്ധേ
ഫുല്ലാരവിന്ദായത പത്രനേത്ര - യേനത്വയാ ഭാരതതൈലപൂര്‍ണ്ണഃ
പ്രജ്ജ്വാലിതോ ജ്ഞാനമയഃപ്രദീപഃ
-പ്രപന്ന പാരിജാതായ -തോത്രവേ ത്രൈക പാണയേ
ജ്ഞാനമുദ്രായ കൃഷ്ണായ -ഗീതാമൃതദുഹേ നമഃ
-സര്‍വ്വോപനിഷദോ ഗാവോ -ദോഗ്ദ്ധാ ഗോപാലനന്ദനഃ
പാര്‍ത്ഥോ വത്സഃസുധീര്‍ഭോക്താ - ദുഗ്ദ്ധം ഗീതാമൃതം മഹത്
-വസുദേവസുതം ദേവം - കംസചാണൂരമര്‍ദ്ധനം
ദേവകീപരമാനന്ദം - കൃഷ്ണം വന്ദേ ജഗദ്ഗുരും
-ഭീഷ്മദ്രോണതടാ-ജയദ്രഥ ജലാ - ഗാന്ധാരനീലോപലാ
ശല്യഗ്രാഹവതീ കൃപേന വഹനി - കര്‍ണ്ണേന വേലാകുലാ
അശ്വത്ഥാമവികര്‍ണ്ണഘോരമകരാ -ദുര്യോധനാവര്‍ത്തിനി
സോത്തീര്‍ണ്ണാ ഖലു പാണ്ഡവൈഃ
രണനദീ കൈവര്‍ത്തകഃകേശവഃ
-പാരാശര്യവചഃസരോജമമലം - ഗീതാര്‍ത്ഥഗന്ധോത്കടം
നാനാഖ്യാനകകേസരം - ഹരികഥാ സംബോധനാ ബോധിതം
ലോകേ സജ്ജനഷട്പദൈരഹരഹ-പേപീയമാനം മുദാ
ഭൂയാത് ഭാരതപങ്കജം കലിമല - പ്രധ്വംസി നഃ ശ്രേയസേ
-മൂകം കരോതി വാചാലം - പംഗും ലംഘയതേ ഗിരിം
യത്കൃപാ തമഹം വന്ദേ - പരമാനന്ദ മാധവം
-യം ബ്രഹ്മാവരുണേന്ദ്ര രുദ്രമരുതഃ
സ്തുന്ന്വന്തി ദിവൈ്യഃ സ്തവൈര്‍
വേദൈഃ സാംഗപദക്രമോപനിഷദൈര്‍
ഗായന്തി യം സാമഗാഃ - ധ്യാനാവസ്ഥിത തദ്ഗതേന മനസാ
പശ്യന്തി യം യോഗിനോ - യസ്യാന്തം ന വിദുഃ സുരാസുരഗണാ
ദേവായ തസ്‌മൈ നമഃ

പഞ്ചദശോളദ്ധ്യായഃ
പുരുഷോത്തമയോഗഃ - ശ്രീ ഭഗവാനുവാച
-ഊര്‍ദ്ധ്വമൂലമധഃശാഖം - അശ്വത്ഥം പ്രാഹുരവ്യയം
ഛന്ദാംസി യസ്യ പര്‍ണ്ണാനി - യസ്തം വേദ സ വേദ വിത്

--അധശ്ചോര്‍ദ്ധ്വം പ്രസൃതാസ്തസ്യശാഖാ
ഗുണപ്രവൃദ്ധാ വിഷയപ്രവാലാഃ- അധശ്ച മൂലാന്യനുസംതതാനി
കര്‍മ്മാനുബന്ധീനി മനുഷ്യലോകേ

- ന രൂപമസ്യേഹ തഥോപലഭ്യതേ
നാന്തോന ചാദിര്‍ ന ച സംപ്രതിഷ്ഠാ
- അശ്വത്ഥമേനം സുവിരൂഢമൂലം
അസങ്ഗശസ്‌ത്രേണ ദൃഢേനഛിത്വാ

- തതഃപദം തത് പരിമാര്‍ഗ്ഗിതവ്യം
യസ്മിന്‍ ഗതാ ന നിവര്‍ത്തന്തി ഭൂയഃ
തമേവ ചാദ്യം പുരുഷം പ്രപദ്യേ
യതഃപ്രവൃത്തിഃപ്രസൃതാ പുരാണി
-നിര്‍മ്മാന മോഹാ ജിതസങ്ഗദോഷാ
അദ്ധ്യാത്മനിത്യാ വിനിവൃത്തകാമാ
ദ്വന്ദൈ്വര്‍വ്വിമുക്താഃ സുഖദുഃഖസംജ്ഞൈര്‍
ഗച്ഛന്ത്യമൂഢാഃ പദമവ്യയം തത്

-ന തദ്ഭാസയതേ സൂര്യോ - ന ശശാങ്കോ ന പാവകഃ
യദ്ഗത്വാ ന നിവര്‍ത്തന്തേ- തദ്ധാമ പരമം മമ

-മമൈവാംശോ ജീവലോകേ - ജീവഭൂതഃസനാതനഃ
മനഃഷഷ്ഠാനീന്ദ്രിയാണി - പ്രകൃതിസ്ഥാനി കര്‍ഷതി

-ശരീരം യദവാപ്‌നോതി- യച്ഛാപ്യുത്ക്രാമതീശ്വരഃ
ഗൃഹീതൈ്വതാനി സംയാതി - വായുര്‍ഗന്ധാനിവാശയാത്

-ശ്രോത്രം ചക്ഷുഃ സ്പര്‍ശനം ച - രസനം ഘ്രാണമേവ ച
അധിഷ്ഠായ മനശ്ചായം - വിഷയാനുപസേവതേ

-ഉത്ക്രാമന്തം സ്ഥിതം വാപി - ഭുഞ്ജാനം വാ ഗുണാന്വിതം
വിമൂഢാ നാനുപശ്യന്തി - പശ്യന്തി ജ്ഞാനചക്ഷുഷഃ

-യതന്തോ യോഗിനശ്ചൈനം -പശ്യന്ത്യാത്മന്യവസ്ഥിതം - യതന്തോളപ്യകൃതാത്മാനോ നൈനം പശ്യന്ത്യചേതസഃ

-യദാദിത്യഗതം തേജോ-ജഗദ്ഭാസയതേളഖിലം
യച്ഛന്ദ്രമസി യച്ഛാഗ്‌നൈൗ - തത്തേജോ വിദ്ധിമാമകം

-ഗാമാവിശ്യ ച ഭൂതാനി - ധാരയാമ്യഹ മോജസാ
പുഷ്ണാമി ചൗഷധീഃ സര്‍വ്വാഃ- സോമോ ഭൂത്വാ രസാത്മകഃ

-അഹം വൈശ്വാനരോ ഭൂത്വാ - പ്രാണിനാം ദേഹമാശ്രിതഃ
പ്രാണാപാനസമായുക്തഃ - പചാമ്യന്നം ചതുര്‍വ്വിധം

-സര്‍വ്വസ്യ ചാഹം ഹൃദിസന്നിവിഷ്‌ടോ
മത്തഃസ്മൃതിര്‍ ജ്ഞാനമപോഹനം ച

വേദൈശ്ച സര്‍വ്വൈരഹമേവ വേദ്യോ
വേദാന്തകൃദ് വേദ വിദേവ ചാഹം

-ദ്വാവിമൗ പുരുഷൗ ലോകേ - ക്ഷരശ്ചാക്ഷര ഏവ ച
ക്ഷരഃ സര്‍വ്വാണി ഭൂതാനി - കൂടസ്ഥോളക്ഷരഉച്യതേ
-ഉത്തമ പുരുഷസ്ത്വന്യഃ - പരമാത്മേത്യുദാഹൃതഃ
യോ ലോകത്രയമാവിശ്യ - ബിഭര്‍ത്തവ്യയ ഈശ്വരഃ

-യസ്മാത്ക്ഷരമതീതോഹം-അക്ഷരാദപിചോത്തമഃ
അതോളസ്മി ലോകേ വേദേ ച - പ്രഥിതഃ പുരുഷോത്തമഃ

-യോ മാമേവമസംമൂഢോ - ജാനാതി പുരുഷോത്തമം
സ സര്‍വ്വവിദ് ഭജതി മാം - സര്‍വ്വഭാവേന ഭാരത

- ഇതി ഗുഹ്യതമം ശാസ്ത്രം
ഇദമുക്തം മയാനഘ
ഏതദ് ബുദ്ധ്വാ ബുദ്ധിമാന്‍ സ്യാദ്
കൃതകൃത്യശ്ചഭാരത.
- ഇതി ശ്രീമദ് ഭഗവത്ഗീതാസുപനിഷത്സു
ബ്രഹ്മവിദ്യായാം യോഗശാസ്‌ത്രേ
ശ്രീകൃഷ്ണാര്‍ജ്ജുനസംവാദേ പുരുഷോത്തമ
യോഗോ നാമ പഞ്ചദശോദ്ധ്യായഃ

ഹരിവരാസനം


ഹരിവരാസനം വിശ്വമോഹനം -ഹരിദധീശ്വരം ആരാധ്യപാദുകം
അരിവി മര്‍ദ്ദനം നിത്യനര്‍ത്തനം -ഹരിഹരാത്മജം ദേവമാശ്രയെ
-ശരണകീര്‍ത്തനം ശക്തമാനസം -ഭരണലോലുപം നര്‍ത്തനാലസം
അരുണഭാസുരം ഭൂതനായകം -ഹരി
-പ്രണയസത്യകം പ്രാണനായകം-
പ്രണത കല്പകം സുപ്രഭാഞ്ചിതം
പ്രണവ മന്ദിരം കീര്‍ത്തന പ്രിയം -ഹരി
- തുരഗവാഹനം സുന്ദരാനനം -വരഗദായുധം ദേവവര്‍ണ്ണിതം
ഗുരുകൃപാകരം കീര്‍ത്തന പ്രിയം -ഹരി
ത്രിഭുവാനര്‍ച്ചിതം ദേവതാത്മകം -ത്രിനയനം പ്രഭും ദിവ്യദേശികം
ത്രിദശപൂജിതം ചിന്തിത പ്രദം -ഹരി
ഭവഭയാപഹം ഭാവുകാവഹം -ഭുവനമോഹനം ഭൂതി ഭൂഷണം
ധവളവാഹനം ദിവ്യവാരണം -ഹരി
-കളമൃദുസ്മിതം സുന്ദരാനനം -കളഭകോമളം ഗാത്രമോഹനം
കളഭ കേസരി വാജിവാഹനം -ഹരി
-ശ്രിതജനപ്രിയം ചിന്തിത പ്രദം -ശ്രുതി വിഭൂഷണം സാധു ജീവനം
ശ്രുതി മനോഹരം ഗീതലാലസം -ഹരിഹരാത്മജം ദേവമാശ്രയെ

മംഗളാരതി

മംഗളാരതി
- രാധാ രമണ മുകന്ദ മുരാരെ - ശരണം മേ തവ ചരണയുഗം
- പവനപുരേശാ രാധാകൃഷ്ണാ - ശരണം
- ദേവി മഹേശ്വരി പാര്‍വ്വതി ശങ്കരി - ശരണം
- ചോറ്റാനിക്കര വാഴും ദേവീ - ശരണം
- ശംഭോ ശങ്കര സാമ്പസദാശിവ - ശരണം
- ശബരിഗിരീശ്വര ശാശ്വതമൂര്‍ത്തേ - ശരണം

- അമ്മേ നാരായണ, ദേവീ നാരായണ
- ലക്ഷ്മീ നാരായണ, ഭദ്രേനാരായണ
- ഹരിഃഓം -ശ്രീഗുരുഭ്യോ നമഃ-ഹരിഃഓം

ശരണാഗതി
ശരണം ശരണം ഭഗവാനെ
ശരണാഗത വത്സലാ ഭഗവാനെ - ശരണം
കലിയുഗ വരദനാം ഭഗവാനെ-
മമ ജീവല്‍ പ്രാണനാം ഭഗവാനെ
കനിവോടു നിന്‍പാദ പത്മത്തിങ്കല്‍
അശരണരെ എന്നെന്നും ചേര്‍ത്തിടണെ -ശരണം
അറിവില്ലാത്തവരാണെ ഭഗവാനെ -
ആശ്രയം ഏകണെ ഭഗവാനെ
മരണംവരേയും നിന്‍ തിരുനാമം -
മനനം ചെയ്യേണമേ ഭഗവാനേ -ശരണം

ഹരിഃ ഓം

- കായേന വാചാ-മനസേന്ദ്രിയൈര്‍വാ
ബുദ്ധ്യാത്മനാ വാ പ്രകൃതേ സ്വഭാവാല്‍
കരോമിയദ്യദ്‌സകലം പരസ്‌മൈ
നാരായണായേതി സമര്‍പ്പയാമി - ശ്രീമന്‍
ഹരിഃ ഓം
ഹരിഃ ഓം
ഹരിഃ ഓം

ശാന്തിമന്ത്രങ്ങള്‍

- ഓം സ്വസ്തിപ്രജാഭ്യ പരിപാലയന്താം
ന്യായേന മാര്‍ഗ്ഗേണ മഹിം മഹീശാ
ഗോ ബ്രാഹ്മണേഭ്യ ശുഭമസ്തുനിത്യം
ലോകാ സമസ്താ സുഖിനോഭവന്തു
- ഓം അസതോ മാ സത് ഗമയ -തമസോ മാ ജ്യോതിര്‍ഗമയ
മൃത്യോര്‍മാ അമൃതം ഗമയ
- ഓം പൂര്‍ണ്ണമദ പൂര്‍ണ്ണമിദം - പൂര്‍ണ്ണാത് പൂര്‍ണ്ണമുദച്യതേ
പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ - പൂര്‍ണ്ണമേവാവ ശിഷ്യതേ
- ഓം സഹനാവവതു - സഹനൗ ഭുനക്തു
സഹവീര്യം കരവാവഹൈ - തേജസ്വിനാ വധീതമസ്തു
മാ വിദ്വിഷാവഹൈ
- ഓം സര്‍വ്വേഷാം സ്വസ്തിര്‍ഭവതു- സര്‍വ്വേഷാം ശാന്തിര്‍ഭവതു
സര്‍വ്വേഷാം പൂര്‍ണ്ണംഭവതു- സര്‍വ്വേഷാം മംഗളംഭവതു
- ഓം സര്‍വ്വേ ഭവന്തു സുഖിനഃ-സര്‍വ്വേസന്തു നിരാമയാ
സര്‍വ്വേ ഭദ്രാണി പശ്യന്തു-മാ കശ്ചിത് ദുഃഖഭാഗ്ഭവേത്

- ഓം കരചരണകൃതം വാ-കായജം കര്‍മ്മജം വാ-
ശ്രവണനയനജംവാ-മാനസം വാ അപരാധം
വിഹിതമവിഹിതം വാ - സര്‍വ്വമേതത് ക്ഷമസ്വ
ശിവശിവ കരുണാബ്‌ധേ-ശ്രീമഹാദേവശംഭോ

- ഓം സംസമിദ്യുവസേ -വിഷന്നഗ്നേ
- വിശ്വാന്നര്യ ആ - ഇളസ്പതേ - സമിദ്യസേ-സനോവ സൂന്യാഭരാ-സംഗച്ഛദ്ധ്വം-സംവദദ്ധ്വം-സംവോ മനാംസിജാന
താം-ദേവാഭാഗം യഥാപൂര്‍വ്വേ-സംജാനാനാ ഉപാസതെ-സമാനോമന്ത്രസ്സമിതിസ്സമാനി-സമാനം മനസ്സഹ ചിത്തമേഷാം-
സമാനം മന്ത്രമഭിമന്ത്രയേവ-സമാനേനവോ ഹവിഷാജുഹോമി-സമാനീവ ആകൂതി-സമാനാഹൃദയാനി വഃ-സമാനമസ്തുവോ മനോ-യഥാ വഃ സുസഹാസതി
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

വ്രതങ്ങള്‍

തിങ്കളാഴ്ച വ്രതം :-

ജാതകത്തിലെ ചന്ദ്രന്റെ ദോഷം പരിഹരിക്കുന്നതിനും മംഗല്യസിദ്ധിയ്ക്കും വൈധവ്യദോഷ പരിഹാര ത്തിനും ഈ വ്രതം അനുഷ്ഠിക്കുന്നു. സാമാന്യ വ്രതവിധിയനു സരിച്ചുള്ള നിഷ്ഠകളും ശുദ്ധിയും പാലിച്ചുകൊണ്ടും ഉപവസിച്ചു കൊണ്ടും ഈ ദിവസം കഴിയണം. ജാതകത്തില്‍ ചന്ദ്രന് പക്ഷ ബലമുള്ളവര്‍, ചന്ദ്രദശാകാലത്ത് ഈ വ്രതം അനുഷ്ഠിക്കുകയാ ണെങ്കില്‍ ദുര്‍ഗ്ഗാക്ഷേത്രദര്‍ശനം നടത്തുക, ദേവീമാഹാത്മ്യം പാരാ യണം ചെയ്യുക, വെളുത്തപൂക്കള്‍കൊണ്ട് ദുര്‍ഗ്ഗാദേവിയ്ക്ക് അര്‍ച്ചന നടത്തുക ആദിയായ കര്‍മ്മങ്ങള്‍ അനുഷ്ഠിയ്ക്കുന്നത് ഉത്തമമാണ്. ജാതകത്തില്‍ ചന്ദ്രന് പക്ഷബലമില്ലാത്തവര്‍ ആ ദശാകാലത്ത് ഭദ്രകാളീക്ഷേത്രദര്‍ശനമാണ് നടത്തേണ്ടത്. പൗര്‍ണ്ണ മിയും തിങ്കളാഴ്ചയും ഒത്തുചേര്‍ന്നുവരുന്ന ദിവസം ദുര്‍ഗ്ഗാക്ഷേത്ര ദര്‍ശനവും, അമാവാസിയും തിങ്കളാഴ്ചയും ഒത്തുചേര്‍ന്നുവരുന്ന ദിവസം ഭദ്രകാളീക്ഷേത്രദര്‍ശനവും നടത്തുന്നത് ചന്ദ്രദോഷ ശാന്തിയ്ക്ക് ഉത്തമമാണ്.
മംഗല്യസിദ്ധിയ്ക്കും വൈധവ്യദോഷപരിഹാരത്തിനുമായി തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നവര്‍ സാമാന്യമായ വ്രതനിഷ്ഠ, ഉപവാസം എന്നിവ അനുഷ്ഠിയ്ക്കുകയും ഉമാമഹേശ്വര ക്ഷേത്ര ത്തില്‍ ദര്‍ശനം നടത്തുകയും സ്വയംവരാര്‍ച്ചന നടത്തുകയും ചെയ്യേണ്ടതാണ്. സ്വയംവര പാര്‍വ്വതീസ്‌തോത്രങ്ങള്‍ വ്രതകാലത്ത് ജപിയ്ക്കുന്നതും ഉത്തമമാണ്. ദോഷകാഠിന്യ മനുസരിച്ച് 12,18,41 ദിവസങ്ങളില്‍ തുടര്‍ച്ചയായി ഈ വ്രതമനുഷ്ഠിക്കാം. ശ്രാവണ മാസത്തില്‍ തിങ്കളാഴ്ചവ്രതമനുഷ്ഠിയ്ക്കുന്നത് കൂടുതല്‍ ഉത്തമ മാണ്. അതുപോലെ രോഹിണീ നക്ഷത്രവും തിങ്കളാഴ്ചയും ഒത്തു വരുന്ന ദിവസം ചന്ദ്രദോഷ ശാന്തി കര്‍മ്മങ്ങളും സ്വയംവര പൂജയും നടത്തുന്നത് കൂടുതല്‍ ഫലപ്രാപ്തി നല്‍കുന്നു.

ചൊവ്വാഴ്ച വ്രതം :- 

ജാതകപ്രകാരം ചൊവ്വാദശാകാലമുള്ളവര്‍, ചൊവ്വാദോഷംമൂലം വിവാഹതടസ്സം നേരിടുന്നവര്‍, പാപസാമ്യം കൂടാതെ വിവാഹം കഴിയ്‌ക്കേണ്ടിവരുന്നതുമൂലം ചൊവ്വായുടെ അനിഷ്ടഫലങ്ങള്‍ അനുഭവിയ്ക്കുന്നവര്‍ എന്നിവരൊക്കെ ചൊവ്വാഴ്ച വ്രതം അനുഷ്ഠിയ്ക്കുന്നത് ഉത്തമമാണ്. സാമാന്യ വ്രതനിഷ്ഠ, ഉപവാസം എന്നിവ അനുഷ്ഠിയ്ക്കുക, ചുവന്നപൂക്കള്‍ കൊണ്ട് അംഗാരക പൂജ നടത്തുക, അംഗാരക സ്‌തോത്രങ്ങള്‍ ജപിയ്ക്കുക എന്നിവയൊക്കെ ഈ ദിവസം ചെയ്യേണ്ടതാണ്. ചൊവ്വ ഉച്ചരാശിയായ മകരത്തില്‍ സഞ്ചരിയ്ക്കുന്ന കാലം ഈ വ്രതം അനുഷ്ഠിയ്ക്കുന്നത് കൂടുതല്‍ ഫലപ്രദമായിരിക്കും. വ്രതദിവസം സന്ധ്യ കഴിഞ്ഞ് ഉപ്പുചേര്‍ത്ത ആഹാരം കഴിയ്ക്ക രുത്. ദോഷകാഠിന്യം അനുസരിച്ച് 12,18,41 എന്നീ കണക്കില്‍ തുടര്‍ ച്ചയായി ചൊവ്വാഴ്ചകളില്‍ വ്രതമനുഷ്ഠിയ്ക്കാം. ജാതകത്തില്‍ ചൊവ്വ ഓജരാശിയില്‍ നില്‍ക്കുന്നവര്‍ വ്രതദിവസം സുബ്രഹ്മണ്യ ക്ഷേത്രദര്‍ശനവും സുബ്രഹ്മണ്യപ്രീതികരങ്ങളായ സ്‌തോത്രങ്ങള്‍ ജപിയ്‌ക്കേണ്ടതുമാണ്. ചൊവ്വ യുഗ്മരാശിയിലാണ് നില്‍ക്കുന്ന തെങ്കില്‍ ഭദ്രകാളീക്ഷേത്രദര്‍ശനം, ഭദ്രകാളീ സ്‌തോത്ര ജപം എന്നിവയാണ് അനുഷ്ഠിയ്‌ക്കേണ്ടത്.

ബുധനാഴ്ച വ്രതം :- 

ബുധദശാകാലമുള്ളവര്‍ ബുധനാഴ്ചതോറും ഈ വ്രതം അനുഷ്ഠിയ്ക്കുന്നത് ഉത്തമമാണ്. സാമാന്യ വ്രത സിദ്ധികളും ഉപവാസവും അനുഷ്ഠിയ്ക്കുക. വ്രതദിവസം പച്ച നിറമുള്ള പൂക്കള്‍ കൊണ്ട് ബുധനെ പൂജിയ്ക്കുക, ശ്രീകൃഷ്ണ ക്ഷേത്ര ദര്‍ശനം നടത്തുക എന്നിവയും വേണം.

വ്യാഴാഴ്ച വ്രതം :- 

വ്യാഴദശാകാലമുള്ളവര്‍, വ്യാഴം ചാരവശാല്‍ അനിഷ്ഠമായവര്‍ എന്നിവര്‍ ഈ വ്രതമനുഷ്ഠിയ്ക്കുന്നത് ഉത്ത മമാണ്. വ്രതദിവസം വിഷ്ണുക്ഷേത്രദര്‍ശനം, മഞ്ഞപൂക്കള്‍ കൊണ്ട് വ്യാഴപൂജ എന്നിവ അനുഷ്ഠിയ്‌ക്കേണ്ടതാണ്. തുടര്‍ച്ച യായി നിശ്ചിതവ്യാഴാഴ്ചകള്‍ വ്രതമനുഷ്ഠിച്ചശേഷം വ്രതസ മാപ്തി വരുത്തുന്ന വ്യാഴാഴ്ച വിഷ്ണുപൂജ, വ്യാഴപൂജ, ബ്രാഹ്മ ണഭോജനം എന്നിവ നടത്തുകയും വേണം. തികച്ചും സാത്ത്വിക മായ മനോഭാവത്തോടുകൂടി വേണം വ്യാഴാഴ്ച വ്രതം അനുഷ്ഠി യ്ക്കുവാന്‍.

വെള്ളിയാഴ്ച വ്രതം :- 

ശുക്രദശാകാലമുള്ളവരാണ് ഈ ദിവസം വ്രതം അനുഷ്ഠിയ്‌ക്കേണ്ടത്. പൊതുവായ ഐശ്വര്യത്തിനും വെള്ളിയാഴ്ച വ്രതമനുഷ്ഠിയ്ക്കാം. സാമാന്യവ്രതവിധികളും ഉപവാസവും പാലിയ്ക്കുക, ലക്ഷ്മീദേവീക്ഷേത്രം, അന്നപൂര്‍ണ്ണേ ശ്വരീ ക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തുക. വെളുത്ത പൂക്കള്‍കൊണ്ട് ശുക്രപൂജ ചെയ്യുക, എന്നിവയാണ് വ്രതദിവസം അനുഷ്ഠിയ്‌ക്കേണ്ട കര്‍മ്മങ്ങള്‍. മംഗല്യസിദ്ധി, ധനധാന്യസമൃദ്ധി എന്നിവ പ്രധാന്യം ചെയ്യുവാന്‍ കഴിയുന്ന വ്രതമാണിത്.

ശനിയാഴ്ച വ്രതം :- 

ഏഴരശനി, കണ്ടകശനി, ശനിദശ എന്നിവ യുടെ ദോഷങ്ങള്‍ അകറ്റുന്നതിന് ഈ ദോഷകാലങ്ങളില്‍ മുഴു വനും ശനിയാഴ്ച വ്രതമനുഷ്ഠിയ്ക്കുന്നത് ഉത്തമമാണ്. സാമാന്യ വ്രതവിധി, ഉപവാസം, ഒരിയ്ക്കലൂണ് എന്നിവ പാലിയ്ക്കണം. ശനീശ്വരകീര്‍ത്തനങ്ങള്‍, ശാസ്താകീര്‍ത്തനങ്ങള്‍ എന്നിവ ജപിയ്ക്കുകയും ശാസ്താക്ഷേത്രദര്‍ശനം നടത്തി നീരാഞ്ജനം തുടങ്ങിയ വഴിപാടുകള്‍ നടത്തണം. കറുത്തവസ്ത്ര ധാരണം, ശനീശ്വരപൂജ എന്നിവയും ഉത്തമമാണ്. ശനിദോഷമുള്ളവര്‍ അന്ന് എണ്ണതേയ്ച്ചുകുളി, ക്ഷൗരം എന്നിവ കര്‍ശനമായി ഒഴിവാക്കണം. നിശ്ചിതദിവസങ്ങളിലെ വ്രതാനുഷ്ഠാനങ്ങള്‍ നിര്‍വഹിച്ചശേഷം അതാതു ഗ്രഹശാന്തികര്‍മ്മങ്ങളായ പൂജ, ഹോമം എന്നിവ നട ത്തുന്നതാണ് ഉത്തമം. ചൊവ്വാദോഷ പരിഹാരത്തിനായി 12 ചൊ വ്വാഴ്ച വ്രതമനുഷ്ഠിച്ചു എന്നുകരുതുക, 12-ാം ചൊവ്വാഴ്ച അംഗാരകപൂജ, ഹോമം, യന്ത്രധാരണം, രത്‌ന ധാരണം തുടങ്ങിയവും നടത്തുന്നത് ഫലപ്രദമാണ്.