ശിവ അഷ്‌ടോത്തരശതനാമാവലി

ഓം നമഃശിവായ
ഓം നമഃശിവായ
ഓം നമഃശിവായ
ഓം അചിന്ത്യായ നമഃ
ഓം അനാദ്യായ നമഃ
ഓം അക്ഷോഭ്യായ നമഃ
ഓം അസിതാംഗായ നമഃ
ഓം അനന്തവിക്രമായ നമഃ
ഓം അസാദ്ധ്യസാധകായ നമഃ
ഓം ആദ്യായ നമഃ
ഓം ആദിതേയവരപ്രദായ നമഃ
ഓം ഇന്ദിരാനാഥസേവ്യായ നമഃ
ഓം ഈശ്വരായ നമഃ - 10
ഓം ഉഗ്രായ നമഃ
ഓം ഉഗ്രലോചനായ നമഃ
ഓം ഋഷിസേവ്യായ നമഃ
ഓം അംബികാനാഥായ നമഃ
ഓം കാളകണ്ഠായ നമഃ
ഓം കാളാഹിഭൂഷണായ നമഃ
ഓം കാളീസഹായായ നമഃ
ഓം കൃത്തിവാസസേ നമഃ
ഓം കൂടസ്ഥായ നമഃ
ഓം കനകോജ്ജ്വലഗാത്രായ നമഃ -20
ഓം കര്‍പ്പൂരകാന്തിധവളായ നമഃ
ഓം കേവലജ്ഞാനരൂപായ നമഃ
ഓം കേവലാത്മസ്വരൂപായ നമഃ
ഓം കോടികന്ദര്‍പ്പസുന്ദരായ നമഃ
ഓം ഖട്വാംഗഹസ്തായ നമഃ
ഓം ഗംഗാധരായ നമഃ
ഓം ഗാത്രവാസായ നമഃ
ഓം ഗീതപ്രിയായ നമഃ
ഓം ഗോലോകവാസായ നമഃ
ഓം ചന്ദ്രശേഖരായ നമഃ -30
ഓം ചിദംബരേശായ നമഃ
ഓം ജഗന്നാഥായ നമഃ
ഓം ജടാജൂടായ നമഃ
ഓം ജാജ്ജ്വല്യമാനായ നമഃ
ഓം തര്‍പ്പണസമ്പ്രീതായ നമഃ
ഓം ദുഷ്ടഗ്രഹവിമര്‍ദ്ദകായ നമഃ
ഓം നാഗഭൂഷണായ നമഃ
ഓം നീലകണ്ഠായ നമഃ
ഓം നിരാലംബാവലംബായ നമഃ
ഓം പഞ്ചാസ്യായ നമഃ -40
ഓം പരമേശ്വരായ നമഃ
ഓം പര്‍വ്വതാലയായ നമഃ
ഓം പാര്‍വ്വതീനാഥായ നമഃ
ഓം പാശബദ്ധവിമോചകായ നമഃ
ഓം പുരാതനായ നമഃ
ഓം പുരാന്തകായ നമഃ
ഓം പുത്രരക്ഷകായ നമഃ
ഓം പൂജ്യായ നമഃ
ഓം പ്രാണനാഥായ നമഃ
ഓം പ്രാണസ്വരൂപായ നമഃ -50
ഓം പ്രാണദായകായ നമഃ
ഓം പ്രണതാര്‍ത്തിഹരായ നമഃ
ഓം പ്രപന്നാഭീഷ്ടദായകായ നമഃ
ഓം പ്രവൃത്തിനായകായ നമഃ
ഓം ബൃഹല്‍ബലായ നമഃ
ഓം ബൃഹന്നേത്രായ നമഃ
ഓം ബൃഹദൈശ്വര്യദായ നമഃ
ഓം ബൃഹദ്വേ്യാമസ്വരൂപകായ നമഃ
ഓം ബൃഹദാനന്ദദായകായ നമഃ
ഓം ബോധാനന്ദസ്വരൂപായ നമഃ -60
ഓം ഭവാന്തകായ നമഃ
ഓം ഭക്തവത്സലായ നമഃ
ഓം ഭിന്നജ്ഞാനപ്രവര്‍ത്തകായ നമഃ
ഓം ഭൂതനാഥായ നമഃ
ഓം ഭോഗമോക്ഷഫലപ്രദായ നമഃ
ഓം മഹാകാളായ നമഃ
ഓം മഹാദ്രിസദൃശായ നമഃ
ഓം മാസര്‍ത്വയനാത്മകായ നമഃ
ഓം മൃത്യുഞ്ജയായ നമഃ
ഓം യോഗാര്‍ദ്രമാനസായ നമഃ -70
ഓം യോനിമണ്ഡലമദ്ധ്യസ്ഥായ നമഃ
ഓം രജതാദ്രിനിവാസായ നമഃ
ഓം രാമപൂജിതായ നമഃ
ഓം ലളിതാനാഥായ നമഃ
ഓം ലക്ഷ്യാര്‍ത്ഥദേവായ നമഃ
ഓം ലോകപൂജിതായ നമഃ
ഓം വിശ്വനാഥായ നമഃ
ഓം വിവേകനിര്‍മ്മലാനന്ദായ നമഃ
ഓം വാഞ്ഛിതാഭീഷ്ടഫലദായ നമഃ
ഓം വൈശ്വാനരലോചനായ നമഃ -80
ഓം ശങ്കരായ നമഃ
ഓം ശാന്തായ നമഃ
ഓം ശ്മശാനവാസായ നമഃ
ഓം ശത്രുസംഹാരകായ നമഃ
ഓം ശിവായ നമഃ
ഓം ശ്രീകണ്ഠായ നമഃ
ഓം സര്‍വപ്രകാശകായ നമഃ
ഓം സമ്പല്‍പ്രദായ നമഃ
ഓം സര്‍വപാപപ്രണാശകായ നമഃ
ഓം സര്‍വവിദ്യാവിനോദായ നമഃ -90
ഓം സര്‍വലോകനമസ്‌കൃതായ നമഃ
ഓം സര്‍വരോഗപ്രശമനായ നമഃ
ഓം സര്‍വധര്‍മ്മപ്രദര്‍ശകായ നമഃ
ഓം സല്‍പ്രവൃത്തിരതായ നമഃ
ഓം സതീപ്രിയായ നമഃ
ഓം സാധുപ്രിയായ നമഃ
ഓം സാമഗാനരതായ നമഃ
ഓം സര്‍വാചാരയുതായ നമഃ
ഓം സിദ്ധരൂപായ നമഃ
ഓം സ്വതന്ത്രേച്ഛാമയായ നമഃ -100
ഓം സംഗവര്‍ജ്ജിതായ നമഃ
ഓം സംഭോഗാനന്ദരൂപായ നമഃ
ഓം സേനാനീജനകായ നമഃ
ഓം സ്ഥിരാസനായ നമഃ
ഓം ഹരിസംപൂജ്യായ നമഃ
ഓം ഹാലാസ്യേശായ നമഃ
ഓം ക്ഷേത്രവാസായ നമഃ
ഓം ശ്രീമഹാദേവായ നമോനമഃ -108
ഓം ശ്രീമഹാദേവായ നമോനമഃ
ഓം ശ്രീമഹാദേവായ നമോനമഃ

വിഷ്ണു അഷ്‌ടോത്തരശതനാമാവലി
ഓം നമോ ഭഗവതേ വാസുദേവായ
ഓം നമോ ഭഗവതേ വാസുദേവായ
ഓം നമോ ഭഗവതേ വാസുദേവായ
ഓം അച്യുതായ നമഃ
ഓം അതീന്ദ്രായ നമഃ
ഓം അനാദിനിധനായ നമഃ
ഓം അനിരുദ്ധായ നമഃ
ഓം അമൃതായ നമഃ
ഓം അരവിന്ദായ നമഃ
ഓം അശ്വത്ഥായ നമഃ
ഓം ആദിത്യായ നമഃ
ഓം ആദിദേവായ നമഃ
ഓം ആനന്ദായ നമഃ - 10
ഓം ഈശ്വരായ നമഃ
ഓം ഉപേന്ദ്രായ നമഃ
ഓം ഏകസ്‌മൈ നമഃ
ഓം ഓജസ്‌തേജോ ദ്യുതിധരായ നമഃ
ഓം കുമുദായ നമഃ
ഓം കൃതഞ്ജായ നമഃ
ഓം കൃഷ്ണായ നമഃ
ഓം കേശവായ നമഃ
ഓം ക്ഷേത്രജ്ഞായ നമഃ
ഓം ഗദാധരായ നമഃ - 20
ഓം ഗരുഡധ്വജായ നമഃ
ഓം ഗോപതയേ നമഃ
ഓം ഗോവിന്ദായ നമഃ
ഓം ഗോവിദാംപതയേ നമഃ
ഓം ചതുര്‍ഭുജായ നമഃ
ഓം ചതുര്‍വ്യൂഹായ നമഃ
ഓം ജനാര്‍ദ്ദനായ നമഃ
ഓം ജ്യേഷ്ടായ നമഃ
ഓം ജ്യോതിരാദിത്യായ നമഃ
ഓം ജ്യോതിഷേ നമഃ - 30
ഓം താരായ നമഃ
ഓം ദമനായ നമഃ
ഓം ദാമോദരായ നമഃ
ഓം ദീപ്തമൂര്‍ത്തയേ നമഃ
ഓം ദുഃസ്വപ്നനാശനായ നമഃ
ഓം ദേവകീനന്ദനായ നമഃ
ഓം ധനഞ്ജയായ നമഃ
ഓം നന്ദിനേ നമഃ
ഓം നാരായണായ നമഃ
ഓം നാരസിംഹവപുഷേനമഃ - 40
ഓം പത്മനാഭായ നമഃ
ഓം പദ്മിനേ നമഃ
ഓം പരമേശ്വരായ നമഃ
ഓം പവിത്രായ നമഃ
ഓം പ്രദ്യുമ്‌നായ നമഃ
ഓം പ്രണവായ നമഃ
ഓം പുരന്ദരായ നമഃ
ഓം പുരുഷായ നമഃ
ഓം പുണ്ഡരീകാക്ഷായ നമഃ
ഓം ബൃഹദ് രൂപായ നമഃ - 50
ഓം ഭക്തവത്സലായ നമഃ
ഓം ഭഗവതേ നമഃ
ഓം മധുസൂദനായ നമഃ
ഓം മഹാദേവായ നമഃ
ഓം മഹാമായായ നമഃ
ഓം മാധവായ നമഃ
ഓം മുക്താനാം പരമാഗതയേ നമഃ
ഓം മുകുന്ദായ നമഃ
ഓം യജ്ഞഗുഹ്യായ നമഃ
ഓം യജ്ഞപതയേ നമഃ - 60
ഓം യജ്ഞാജ്ഞായ നമഃ
ഓം യജ്ഞായ നമഃ
ഓം രാമായ നമഃ
ഓം ലക്ഷ്മീപതയേ നമഃ
ഓം ലോകാദ്ധ്യക്ഷായ നമഃ
ഓം ലോഹിതാക്ഷായ നമഃ
ഓം വരദായ നമഃ
ഓം വര്‍ദ്ധനായ നമഃ
ഓം വരാരോഹായ നമഃ
ഓം വസുപ്രദായ നമഃ - 70
ഓം വസുമനസേ നമഃ
ഓം വ്യക്തിരൂപായ നമഃ
ഓം വാമനായ നമഃ
ഓം വായുവാഹനായ നമഃ
ഓം വിക്രമായ നമഃ
ഓം വിഷ്ണവേ നമഃ
ഓം വിഷ്വക്‌സേനായ നമഃ
ഓം വൃഷോദരായ നമഃ
ഓം വേദവിദേ നമഃ
ഓം വേദാംഗായ നമഃ - 80
ഓം വേദായ നമഃ
ഓം വൈകുണ്ഠായ നമഃ
ഓം ശരണായ നമഃ
ഓം ശാന്തായ നമഃ
ഓം ശാര്‍ങ്ഗധന്വനേ നമഃ
ഓം ശാശ്വതസ്ഥാണവേ നമഃ
ഓം ശിഖണ്ഡിനേ നമഃ
ഓം ശിവായ നമഃ
ഓം ശ്രീകരായ നമഃ
ഓം ശ്രീനിവാസായ നമഃ - 90
ഓം ശ്രീമദേ നമഃ
ഓം ശുഭാംഗായ നമഃ
ഓം ശ്രുതിസാഗരായ നമഃ
ഓം സങ്കര്‍ഷണായ നമഃ
ഓം സദായോഗിനേ നമഃ
ഓം സര്‍വ്വതോമുഖായ നമഃ
ഓം സര്‍വ്വേശ്വരായ നമഃ
ഓം സഹസ്രാക്ഷായ നമഃ
ഓം സ്‌കന്ദായ നമഃ
ഓം സാക്ഷീണേ നമഃ - 100
ഓം സുദര്‍ശനായ നമഃ
ഓം സുരാനന്ദായ നമഃ
ഓം സുലഭായ നമഃ
ഓം സൂക്ഷ്മായ നമഃ
ഓം ഹരയേ നമഃ
ഓം ഹിരണ്യഗര്‍ഭായ നമഃ
ഓം ഹിരണ്യനാഭായ നമഃ
ഓം ഋഷികേശായ നമഃ - 108
ഓം നാരായണായ നമോ നമഃ
ഓം നാരായണായ നമോ നമഃ
ഓം നാരായണായ നമോ നമഃ

ഓം ശ്രീമദ് ഭഗവദ്ഗീതാ

ഓം ശ്രീമദ് ഭഗവദ്ഗീതാ
അഥ മംഗളാചരണം
അനുഗ്രഹായ ലോകാനാം അവതീര്‍ണ്ണായ വിഷ്ണവേ ക്‌ളേശാപഹായ കൃഷ്ണായ പാര്‍ത്ഥസാരഥയേ നമഃ ഓം നമോ ഭഗവതേ വാസുദേവായ
ഓം പാര്‍ത്ഥായ പ്രതിബോധിതാം -ഭഗവതാ നാരായണേന സ്വയം
വ്യാസേന ഗ്രഥിതാം പുരാണമുനിനാ-മദ്ധ്യേ മഹാഭാരതം
അദൈ്വതാമൃത വര്‍ഷിണിം - ഭഗവതീമഷ്ടാദശാദ്ധ്യായിനിം
അംബത്വാമനുസന്ദധാമി - ഭഗവത്ഗീതേ ഭവദ്വേഷിണിം
-നമോസ്തുതേ വ്യാസവിശാലബുദ്ധേ
ഫുല്ലാരവിന്ദായത പത്രനേത്ര - യേനത്വയാ ഭാരതതൈലപൂര്‍ണ്ണഃ
പ്രജ്ജ്വാലിതോ ജ്ഞാനമയഃപ്രദീപഃ
-പ്രപന്ന പാരിജാതായ -തോത്രവേ ത്രൈക പാണയേ
ജ്ഞാനമുദ്രായ കൃഷ്ണായ -ഗീതാമൃതദുഹേ നമഃ
-സര്‍വ്വോപനിഷദോ ഗാവോ -ദോഗ്ദ്ധാ ഗോപാലനന്ദനഃ
പാര്‍ത്ഥോ വത്സഃസുധീര്‍ഭോക്താ - ദുഗ്ദ്ധം ഗീതാമൃതം മഹത്
-വസുദേവസുതം ദേവം - കംസചാണൂരമര്‍ദ്ധനം
ദേവകീപരമാനന്ദം - കൃഷ്ണം വന്ദേ ജഗദ്ഗുരും
-ഭീഷ്മദ്രോണതടാ-ജയദ്രഥ ജലാ - ഗാന്ധാരനീലോപലാ
ശല്യഗ്രാഹവതീ കൃപേന വഹനി - കര്‍ണ്ണേന വേലാകുലാ
അശ്വത്ഥാമവികര്‍ണ്ണഘോരമകരാ -ദുര്യോധനാവര്‍ത്തിനി
സോത്തീര്‍ണ്ണാ ഖലു പാണ്ഡവൈഃ
രണനദീ കൈവര്‍ത്തകഃകേശവഃ
-പാരാശര്യവചഃസരോജമമലം - ഗീതാര്‍ത്ഥഗന്ധോത്കടം
നാനാഖ്യാനകകേസരം - ഹരികഥാ സംബോധനാ ബോധിതം
ലോകേ സജ്ജനഷട്പദൈരഹരഹ-പേപീയമാനം മുദാ
ഭൂയാത് ഭാരതപങ്കജം കലിമല - പ്രധ്വംസി നഃ ശ്രേയസേ
-മൂകം കരോതി വാചാലം - പംഗും ലംഘയതേ ഗിരിം
യത്കൃപാ തമഹം വന്ദേ - പരമാനന്ദ മാധവം
-യം ബ്രഹ്മാവരുണേന്ദ്ര രുദ്രമരുതഃ
സ്തുന്ന്വന്തി ദിവൈ്യഃ സ്തവൈര്‍
വേദൈഃ സാംഗപദക്രമോപനിഷദൈര്‍
ഗായന്തി യം സാമഗാഃ - ധ്യാനാവസ്ഥിത തദ്ഗതേന മനസാ
പശ്യന്തി യം യോഗിനോ - യസ്യാന്തം ന വിദുഃ സുരാസുരഗണാ
ദേവായ തസ്‌മൈ നമഃ

പഞ്ചദശോളദ്ധ്യായഃ
പുരുഷോത്തമയോഗഃ - ശ്രീ ഭഗവാനുവാച
-ഊര്‍ദ്ധ്വമൂലമധഃശാഖം - അശ്വത്ഥം പ്രാഹുരവ്യയം
ഛന്ദാംസി യസ്യ പര്‍ണ്ണാനി - യസ്തം വേദ സ വേദ വിത്

--അധശ്ചോര്‍ദ്ധ്വം പ്രസൃതാസ്തസ്യശാഖാ
ഗുണപ്രവൃദ്ധാ വിഷയപ്രവാലാഃ- അധശ്ച മൂലാന്യനുസംതതാനി
കര്‍മ്മാനുബന്ധീനി മനുഷ്യലോകേ

- ന രൂപമസ്യേഹ തഥോപലഭ്യതേ
നാന്തോന ചാദിര്‍ ന ച സംപ്രതിഷ്ഠാ
- അശ്വത്ഥമേനം സുവിരൂഢമൂലം
അസങ്ഗശസ്‌ത്രേണ ദൃഢേനഛിത്വാ

- തതഃപദം തത് പരിമാര്‍ഗ്ഗിതവ്യം
യസ്മിന്‍ ഗതാ ന നിവര്‍ത്തന്തി ഭൂയഃ
തമേവ ചാദ്യം പുരുഷം പ്രപദ്യേ
യതഃപ്രവൃത്തിഃപ്രസൃതാ പുരാണി
-നിര്‍മ്മാന മോഹാ ജിതസങ്ഗദോഷാ
അദ്ധ്യാത്മനിത്യാ വിനിവൃത്തകാമാ
ദ്വന്ദൈ്വര്‍വ്വിമുക്താഃ സുഖദുഃഖസംജ്ഞൈര്‍
ഗച്ഛന്ത്യമൂഢാഃ പദമവ്യയം തത്

-ന തദ്ഭാസയതേ സൂര്യോ - ന ശശാങ്കോ ന പാവകഃ
യദ്ഗത്വാ ന നിവര്‍ത്തന്തേ- തദ്ധാമ പരമം മമ

-മമൈവാംശോ ജീവലോകേ - ജീവഭൂതഃസനാതനഃ
മനഃഷഷ്ഠാനീന്ദ്രിയാണി - പ്രകൃതിസ്ഥാനി കര്‍ഷതി

-ശരീരം യദവാപ്‌നോതി- യച്ഛാപ്യുത്ക്രാമതീശ്വരഃ
ഗൃഹീതൈ്വതാനി സംയാതി - വായുര്‍ഗന്ധാനിവാശയാത്

-ശ്രോത്രം ചക്ഷുഃ സ്പര്‍ശനം ച - രസനം ഘ്രാണമേവ ച
അധിഷ്ഠായ മനശ്ചായം - വിഷയാനുപസേവതേ

-ഉത്ക്രാമന്തം സ്ഥിതം വാപി - ഭുഞ്ജാനം വാ ഗുണാന്വിതം
വിമൂഢാ നാനുപശ്യന്തി - പശ്യന്തി ജ്ഞാനചക്ഷുഷഃ

-യതന്തോ യോഗിനശ്ചൈനം -പശ്യന്ത്യാത്മന്യവസ്ഥിതം - യതന്തോളപ്യകൃതാത്മാനോ നൈനം പശ്യന്ത്യചേതസഃ

-യദാദിത്യഗതം തേജോ-ജഗദ്ഭാസയതേളഖിലം
യച്ഛന്ദ്രമസി യച്ഛാഗ്‌നൈൗ - തത്തേജോ വിദ്ധിമാമകം

-ഗാമാവിശ്യ ച ഭൂതാനി - ധാരയാമ്യഹ മോജസാ
പുഷ്ണാമി ചൗഷധീഃ സര്‍വ്വാഃ- സോമോ ഭൂത്വാ രസാത്മകഃ

-അഹം വൈശ്വാനരോ ഭൂത്വാ - പ്രാണിനാം ദേഹമാശ്രിതഃ
പ്രാണാപാനസമായുക്തഃ - പചാമ്യന്നം ചതുര്‍വ്വിധം

-സര്‍വ്വസ്യ ചാഹം ഹൃദിസന്നിവിഷ്‌ടോ
മത്തഃസ്മൃതിര്‍ ജ്ഞാനമപോഹനം ച

വേദൈശ്ച സര്‍വ്വൈരഹമേവ വേദ്യോ
വേദാന്തകൃദ് വേദ വിദേവ ചാഹം

-ദ്വാവിമൗ പുരുഷൗ ലോകേ - ക്ഷരശ്ചാക്ഷര ഏവ ച
ക്ഷരഃ സര്‍വ്വാണി ഭൂതാനി - കൂടസ്ഥോളക്ഷരഉച്യതേ
-ഉത്തമ പുരുഷസ്ത്വന്യഃ - പരമാത്മേത്യുദാഹൃതഃ
യോ ലോകത്രയമാവിശ്യ - ബിഭര്‍ത്തവ്യയ ഈശ്വരഃ

-യസ്മാത്ക്ഷരമതീതോഹം-അക്ഷരാദപിചോത്തമഃ
അതോളസ്മി ലോകേ വേദേ ച - പ്രഥിതഃ പുരുഷോത്തമഃ

-യോ മാമേവമസംമൂഢോ - ജാനാതി പുരുഷോത്തമം
സ സര്‍വ്വവിദ് ഭജതി മാം - സര്‍വ്വഭാവേന ഭാരത

- ഇതി ഗുഹ്യതമം ശാസ്ത്രം
ഇദമുക്തം മയാനഘ
ഏതദ് ബുദ്ധ്വാ ബുദ്ധിമാന്‍ സ്യാദ്
കൃതകൃത്യശ്ചഭാരത.
- ഇതി ശ്രീമദ് ഭഗവത്ഗീതാസുപനിഷത്സു
ബ്രഹ്മവിദ്യായാം യോഗശാസ്‌ത്രേ
ശ്രീകൃഷ്ണാര്‍ജ്ജുനസംവാദേ പുരുഷോത്തമ
യോഗോ നാമ പഞ്ചദശോദ്ധ്യായഃ

ഹരിവരാസനം


ഹരിവരാസനം വിശ്വമോഹനം -ഹരിദധീശ്വരം ആരാധ്യപാദുകം
അരിവി മര്‍ദ്ദനം നിത്യനര്‍ത്തനം -ഹരിഹരാത്മജം ദേവമാശ്രയെ
-ശരണകീര്‍ത്തനം ശക്തമാനസം -ഭരണലോലുപം നര്‍ത്തനാലസം
അരുണഭാസുരം ഭൂതനായകം -ഹരി
-പ്രണയസത്യകം പ്രാണനായകം-
പ്രണത കല്പകം സുപ്രഭാഞ്ചിതം
പ്രണവ മന്ദിരം കീര്‍ത്തന പ്രിയം -ഹരി
- തുരഗവാഹനം സുന്ദരാനനം -വരഗദായുധം ദേവവര്‍ണ്ണിതം
ഗുരുകൃപാകരം കീര്‍ത്തന പ്രിയം -ഹരി
ത്രിഭുവാനര്‍ച്ചിതം ദേവതാത്മകം -ത്രിനയനം പ്രഭും ദിവ്യദേശികം
ത്രിദശപൂജിതം ചിന്തിത പ്രദം -ഹരി
ഭവഭയാപഹം ഭാവുകാവഹം -ഭുവനമോഹനം ഭൂതി ഭൂഷണം
ധവളവാഹനം ദിവ്യവാരണം -ഹരി
-കളമൃദുസ്മിതം സുന്ദരാനനം -കളഭകോമളം ഗാത്രമോഹനം
കളഭ കേസരി വാജിവാഹനം -ഹരി
-ശ്രിതജനപ്രിയം ചിന്തിത പ്രദം -ശ്രുതി വിഭൂഷണം സാധു ജീവനം
ശ്രുതി മനോഹരം ഗീതലാലസം -ഹരിഹരാത്മജം ദേവമാശ്രയെ

മംഗളാരതി

മംഗളാരതി
- രാധാ രമണ മുകന്ദ മുരാരെ - ശരണം മേ തവ ചരണയുഗം
- പവനപുരേശാ രാധാകൃഷ്ണാ - ശരണം
- ദേവി മഹേശ്വരി പാര്‍വ്വതി ശങ്കരി - ശരണം
- ചോറ്റാനിക്കര വാഴും ദേവീ - ശരണം
- ശംഭോ ശങ്കര സാമ്പസദാശിവ - ശരണം
- ശബരിഗിരീശ്വര ശാശ്വതമൂര്‍ത്തേ - ശരണം

- അമ്മേ നാരായണ, ദേവീ നാരായണ
- ലക്ഷ്മീ നാരായണ, ഭദ്രേനാരായണ
- ഹരിഃഓം -ശ്രീഗുരുഭ്യോ നമഃ-ഹരിഃഓം

ശരണാഗതി
ശരണം ശരണം ഭഗവാനെ
ശരണാഗത വത്സലാ ഭഗവാനെ - ശരണം
കലിയുഗ വരദനാം ഭഗവാനെ-
മമ ജീവല്‍ പ്രാണനാം ഭഗവാനെ
കനിവോടു നിന്‍പാദ പത്മത്തിങ്കല്‍
അശരണരെ എന്നെന്നും ചേര്‍ത്തിടണെ -ശരണം
അറിവില്ലാത്തവരാണെ ഭഗവാനെ -
ആശ്രയം ഏകണെ ഭഗവാനെ
മരണംവരേയും നിന്‍ തിരുനാമം -
മനനം ചെയ്യേണമേ ഭഗവാനേ -ശരണം

ഹരിഃ ഓം

- കായേന വാചാ-മനസേന്ദ്രിയൈര്‍വാ
ബുദ്ധ്യാത്മനാ വാ പ്രകൃതേ സ്വഭാവാല്‍
കരോമിയദ്യദ്‌സകലം പരസ്‌മൈ
നാരായണായേതി സമര്‍പ്പയാമി - ശ്രീമന്‍
ഹരിഃ ഓം
ഹരിഃ ഓം
ഹരിഃ ഓം

ശാന്തിമന്ത്രങ്ങള്‍

- ഓം സ്വസ്തിപ്രജാഭ്യ പരിപാലയന്താം
ന്യായേന മാര്‍ഗ്ഗേണ മഹിം മഹീശാ
ഗോ ബ്രാഹ്മണേഭ്യ ശുഭമസ്തുനിത്യം
ലോകാ സമസ്താ സുഖിനോഭവന്തു
- ഓം അസതോ മാ സത് ഗമയ -തമസോ മാ ജ്യോതിര്‍ഗമയ
മൃത്യോര്‍മാ അമൃതം ഗമയ
- ഓം പൂര്‍ണ്ണമദ പൂര്‍ണ്ണമിദം - പൂര്‍ണ്ണാത് പൂര്‍ണ്ണമുദച്യതേ
പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ - പൂര്‍ണ്ണമേവാവ ശിഷ്യതേ
- ഓം സഹനാവവതു - സഹനൗ ഭുനക്തു
സഹവീര്യം കരവാവഹൈ - തേജസ്വിനാ വധീതമസ്തു
മാ വിദ്വിഷാവഹൈ
- ഓം സര്‍വ്വേഷാം സ്വസ്തിര്‍ഭവതു- സര്‍വ്വേഷാം ശാന്തിര്‍ഭവതു
സര്‍വ്വേഷാം പൂര്‍ണ്ണംഭവതു- സര്‍വ്വേഷാം മംഗളംഭവതു
- ഓം സര്‍വ്വേ ഭവന്തു സുഖിനഃ-സര്‍വ്വേസന്തു നിരാമയാ
സര്‍വ്വേ ഭദ്രാണി പശ്യന്തു-മാ കശ്ചിത് ദുഃഖഭാഗ്ഭവേത്

- ഓം കരചരണകൃതം വാ-കായജം കര്‍മ്മജം വാ-
ശ്രവണനയനജംവാ-മാനസം വാ അപരാധം
വിഹിതമവിഹിതം വാ - സര്‍വ്വമേതത് ക്ഷമസ്വ
ശിവശിവ കരുണാബ്‌ധേ-ശ്രീമഹാദേവശംഭോ

- ഓം സംസമിദ്യുവസേ -വിഷന്നഗ്നേ
- വിശ്വാന്നര്യ ആ - ഇളസ്പതേ - സമിദ്യസേ-സനോവ സൂന്യാഭരാ-സംഗച്ഛദ്ധ്വം-സംവദദ്ധ്വം-സംവോ മനാംസിജാന
താം-ദേവാഭാഗം യഥാപൂര്‍വ്വേ-സംജാനാനാ ഉപാസതെ-സമാനോമന്ത്രസ്സമിതിസ്സമാനി-സമാനം മനസ്സഹ ചിത്തമേഷാം-
സമാനം മന്ത്രമഭിമന്ത്രയേവ-സമാനേനവോ ഹവിഷാജുഹോമി-സമാനീവ ആകൂതി-സമാനാഹൃദയാനി വഃ-സമാനമസ്തുവോ മനോ-യഥാ വഃ സുസഹാസതി
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

വ്രതങ്ങള്‍

തിങ്കളാഴ്ച വ്രതം :-

ജാതകത്തിലെ ചന്ദ്രന്റെ ദോഷം പരിഹരിക്കുന്നതിനും മംഗല്യസിദ്ധിയ്ക്കും വൈധവ്യദോഷ പരിഹാര ത്തിനും ഈ വ്രതം അനുഷ്ഠിക്കുന്നു. സാമാന്യ വ്രതവിധിയനു സരിച്ചുള്ള നിഷ്ഠകളും ശുദ്ധിയും പാലിച്ചുകൊണ്ടും ഉപവസിച്ചു കൊണ്ടും ഈ ദിവസം കഴിയണം. ജാതകത്തില്‍ ചന്ദ്രന് പക്ഷ ബലമുള്ളവര്‍, ചന്ദ്രദശാകാലത്ത് ഈ വ്രതം അനുഷ്ഠിക്കുകയാ ണെങ്കില്‍ ദുര്‍ഗ്ഗാക്ഷേത്രദര്‍ശനം നടത്തുക, ദേവീമാഹാത്മ്യം പാരാ യണം ചെയ്യുക, വെളുത്തപൂക്കള്‍കൊണ്ട് ദുര്‍ഗ്ഗാദേവിയ്ക്ക് അര്‍ച്ചന നടത്തുക ആദിയായ കര്‍മ്മങ്ങള്‍ അനുഷ്ഠിയ്ക്കുന്നത് ഉത്തമമാണ്. ജാതകത്തില്‍ ചന്ദ്രന് പക്ഷബലമില്ലാത്തവര്‍ ആ ദശാകാലത്ത് ഭദ്രകാളീക്ഷേത്രദര്‍ശനമാണ് നടത്തേണ്ടത്. പൗര്‍ണ്ണ മിയും തിങ്കളാഴ്ചയും ഒത്തുചേര്‍ന്നുവരുന്ന ദിവസം ദുര്‍ഗ്ഗാക്ഷേത്ര ദര്‍ശനവും, അമാവാസിയും തിങ്കളാഴ്ചയും ഒത്തുചേര്‍ന്നുവരുന്ന ദിവസം ഭദ്രകാളീക്ഷേത്രദര്‍ശനവും നടത്തുന്നത് ചന്ദ്രദോഷ ശാന്തിയ്ക്ക് ഉത്തമമാണ്.
മംഗല്യസിദ്ധിയ്ക്കും വൈധവ്യദോഷപരിഹാരത്തിനുമായി തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നവര്‍ സാമാന്യമായ വ്രതനിഷ്ഠ, ഉപവാസം എന്നിവ അനുഷ്ഠിയ്ക്കുകയും ഉമാമഹേശ്വര ക്ഷേത്ര ത്തില്‍ ദര്‍ശനം നടത്തുകയും സ്വയംവരാര്‍ച്ചന നടത്തുകയും ചെയ്യേണ്ടതാണ്. സ്വയംവര പാര്‍വ്വതീസ്‌തോത്രങ്ങള്‍ വ്രതകാലത്ത് ജപിയ്ക്കുന്നതും ഉത്തമമാണ്. ദോഷകാഠിന്യ മനുസരിച്ച് 12,18,41 ദിവസങ്ങളില്‍ തുടര്‍ച്ചയായി ഈ വ്രതമനുഷ്ഠിക്കാം. ശ്രാവണ മാസത്തില്‍ തിങ്കളാഴ്ചവ്രതമനുഷ്ഠിയ്ക്കുന്നത് കൂടുതല്‍ ഉത്തമ മാണ്. അതുപോലെ രോഹിണീ നക്ഷത്രവും തിങ്കളാഴ്ചയും ഒത്തു വരുന്ന ദിവസം ചന്ദ്രദോഷ ശാന്തി കര്‍മ്മങ്ങളും സ്വയംവര പൂജയും നടത്തുന്നത് കൂടുതല്‍ ഫലപ്രാപ്തി നല്‍കുന്നു.

ചൊവ്വാഴ്ച വ്രതം :- 

ജാതകപ്രകാരം ചൊവ്വാദശാകാലമുള്ളവര്‍, ചൊവ്വാദോഷംമൂലം വിവാഹതടസ്സം നേരിടുന്നവര്‍, പാപസാമ്യം കൂടാതെ വിവാഹം കഴിയ്‌ക്കേണ്ടിവരുന്നതുമൂലം ചൊവ്വായുടെ അനിഷ്ടഫലങ്ങള്‍ അനുഭവിയ്ക്കുന്നവര്‍ എന്നിവരൊക്കെ ചൊവ്വാഴ്ച വ്രതം അനുഷ്ഠിയ്ക്കുന്നത് ഉത്തമമാണ്. സാമാന്യ വ്രതനിഷ്ഠ, ഉപവാസം എന്നിവ അനുഷ്ഠിയ്ക്കുക, ചുവന്നപൂക്കള്‍ കൊണ്ട് അംഗാരക പൂജ നടത്തുക, അംഗാരക സ്‌തോത്രങ്ങള്‍ ജപിയ്ക്കുക എന്നിവയൊക്കെ ഈ ദിവസം ചെയ്യേണ്ടതാണ്. ചൊവ്വ ഉച്ചരാശിയായ മകരത്തില്‍ സഞ്ചരിയ്ക്കുന്ന കാലം ഈ വ്രതം അനുഷ്ഠിയ്ക്കുന്നത് കൂടുതല്‍ ഫലപ്രദമായിരിക്കും. വ്രതദിവസം സന്ധ്യ കഴിഞ്ഞ് ഉപ്പുചേര്‍ത്ത ആഹാരം കഴിയ്ക്ക രുത്. ദോഷകാഠിന്യം അനുസരിച്ച് 12,18,41 എന്നീ കണക്കില്‍ തുടര്‍ ച്ചയായി ചൊവ്വാഴ്ചകളില്‍ വ്രതമനുഷ്ഠിയ്ക്കാം. ജാതകത്തില്‍ ചൊവ്വ ഓജരാശിയില്‍ നില്‍ക്കുന്നവര്‍ വ്രതദിവസം സുബ്രഹ്മണ്യ ക്ഷേത്രദര്‍ശനവും സുബ്രഹ്മണ്യപ്രീതികരങ്ങളായ സ്‌തോത്രങ്ങള്‍ ജപിയ്‌ക്കേണ്ടതുമാണ്. ചൊവ്വ യുഗ്മരാശിയിലാണ് നില്‍ക്കുന്ന തെങ്കില്‍ ഭദ്രകാളീക്ഷേത്രദര്‍ശനം, ഭദ്രകാളീ സ്‌തോത്ര ജപം എന്നിവയാണ് അനുഷ്ഠിയ്‌ക്കേണ്ടത്.

ബുധനാഴ്ച വ്രതം :- 

ബുധദശാകാലമുള്ളവര്‍ ബുധനാഴ്ചതോറും ഈ വ്രതം അനുഷ്ഠിയ്ക്കുന്നത് ഉത്തമമാണ്. സാമാന്യ വ്രത സിദ്ധികളും ഉപവാസവും അനുഷ്ഠിയ്ക്കുക. വ്രതദിവസം പച്ച നിറമുള്ള പൂക്കള്‍ കൊണ്ട് ബുധനെ പൂജിയ്ക്കുക, ശ്രീകൃഷ്ണ ക്ഷേത്ര ദര്‍ശനം നടത്തുക എന്നിവയും വേണം.

വ്യാഴാഴ്ച വ്രതം :- 

വ്യാഴദശാകാലമുള്ളവര്‍, വ്യാഴം ചാരവശാല്‍ അനിഷ്ഠമായവര്‍ എന്നിവര്‍ ഈ വ്രതമനുഷ്ഠിയ്ക്കുന്നത് ഉത്ത മമാണ്. വ്രതദിവസം വിഷ്ണുക്ഷേത്രദര്‍ശനം, മഞ്ഞപൂക്കള്‍ കൊണ്ട് വ്യാഴപൂജ എന്നിവ അനുഷ്ഠിയ്‌ക്കേണ്ടതാണ്. തുടര്‍ച്ച യായി നിശ്ചിതവ്യാഴാഴ്ചകള്‍ വ്രതമനുഷ്ഠിച്ചശേഷം വ്രതസ മാപ്തി വരുത്തുന്ന വ്യാഴാഴ്ച വിഷ്ണുപൂജ, വ്യാഴപൂജ, ബ്രാഹ്മ ണഭോജനം എന്നിവ നടത്തുകയും വേണം. തികച്ചും സാത്ത്വിക മായ മനോഭാവത്തോടുകൂടി വേണം വ്യാഴാഴ്ച വ്രതം അനുഷ്ഠി യ്ക്കുവാന്‍.

വെള്ളിയാഴ്ച വ്രതം :- 

ശുക്രദശാകാലമുള്ളവരാണ് ഈ ദിവസം വ്രതം അനുഷ്ഠിയ്‌ക്കേണ്ടത്. പൊതുവായ ഐശ്വര്യത്തിനും വെള്ളിയാഴ്ച വ്രതമനുഷ്ഠിയ്ക്കാം. സാമാന്യവ്രതവിധികളും ഉപവാസവും പാലിയ്ക്കുക, ലക്ഷ്മീദേവീക്ഷേത്രം, അന്നപൂര്‍ണ്ണേ ശ്വരീ ക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തുക. വെളുത്ത പൂക്കള്‍കൊണ്ട് ശുക്രപൂജ ചെയ്യുക, എന്നിവയാണ് വ്രതദിവസം അനുഷ്ഠിയ്‌ക്കേണ്ട കര്‍മ്മങ്ങള്‍. മംഗല്യസിദ്ധി, ധനധാന്യസമൃദ്ധി എന്നിവ പ്രധാന്യം ചെയ്യുവാന്‍ കഴിയുന്ന വ്രതമാണിത്.

ശനിയാഴ്ച വ്രതം :- 

ഏഴരശനി, കണ്ടകശനി, ശനിദശ എന്നിവ യുടെ ദോഷങ്ങള്‍ അകറ്റുന്നതിന് ഈ ദോഷകാലങ്ങളില്‍ മുഴു വനും ശനിയാഴ്ച വ്രതമനുഷ്ഠിയ്ക്കുന്നത് ഉത്തമമാണ്. സാമാന്യ വ്രതവിധി, ഉപവാസം, ഒരിയ്ക്കലൂണ് എന്നിവ പാലിയ്ക്കണം. ശനീശ്വരകീര്‍ത്തനങ്ങള്‍, ശാസ്താകീര്‍ത്തനങ്ങള്‍ എന്നിവ ജപിയ്ക്കുകയും ശാസ്താക്ഷേത്രദര്‍ശനം നടത്തി നീരാഞ്ജനം തുടങ്ങിയ വഴിപാടുകള്‍ നടത്തണം. കറുത്തവസ്ത്ര ധാരണം, ശനീശ്വരപൂജ എന്നിവയും ഉത്തമമാണ്. ശനിദോഷമുള്ളവര്‍ അന്ന് എണ്ണതേയ്ച്ചുകുളി, ക്ഷൗരം എന്നിവ കര്‍ശനമായി ഒഴിവാക്കണം. നിശ്ചിതദിവസങ്ങളിലെ വ്രതാനുഷ്ഠാനങ്ങള്‍ നിര്‍വഹിച്ചശേഷം അതാതു ഗ്രഹശാന്തികര്‍മ്മങ്ങളായ പൂജ, ഹോമം എന്നിവ നട ത്തുന്നതാണ് ഉത്തമം. ചൊവ്വാദോഷ പരിഹാരത്തിനായി 12 ചൊ വ്വാഴ്ച വ്രതമനുഷ്ഠിച്ചു എന്നുകരുതുക, 12-ാം ചൊവ്വാഴ്ച അംഗാരകപൂജ, ഹോമം, യന്ത്രധാരണം, രത്‌ന ധാരണം തുടങ്ങിയവും നടത്തുന്നത് ഫലപ്രദമാണ്.

സന്ധ്യാദീപം

- ശുഭം കരോതു കല്ല്യാണം- ആരോഗ്യം സുഖസമ്പദഃ
ദ്വേഷബുദ്ധി വിനാശായ- സന്ധ്യാദീപം നമോസ്തുതെ
- ദീപോ ജ്യോതി പരം ജ്യോതി-ദീപോ ജ്യോതിര്‍ ജനാര്‍ദ്ദന
ദീപോ ഹരതുമേ പാപം - ദ്വീപോ ജ്യോതിര്‍ നമോസ്തുതേ
.......... ദീപം.......... ദീപം.......... ദീപം...............

വന്ദനം

- ഓം രേവന്തായ വിദ്മഹേ-മഹാശാസ്‌ത്രേ ധീമഹി
തന്നോ ശാസ്താ പ്രചോദയാത്
- ഭൂതനാഥ സദാനന്ദാ-സര്‍വ്വഭൂത ദയാപരാ
രക്ഷരക്ഷ മഹാബാഹോ ശാസ്‌ത്രേ തുഭ്യം നമോനമഃ
- ഓം തത്പുരുഷായ വിദ്മഹേ-മഹാസേനായ ധീമഹി
തന്നോസ്‌കന്ദ പ്രചോദയാത്
- ഷഡാനനം കുങ്കുമരക്തവര്‍ണ്ണം- മഹാമതിം ദിവ്യമയൂരവാഹനം
രുദ്രസ്യസൂനും സുരസൈന്യനാഥം-ഗുഹം സദാഹം ശരണം
പ്രപദ്യേ
- ഗുരവേ സര്‍വ്വലോകാനാം-ഭിഷജേ ഭവരോഗിണാം
നിധയേ സര്‍വ്വവിദ്യാനാം-ദക്ഷിണാമൂര്‍ത്തയേ നമഃ
- ഓം നമഃപ്രണവാര്‍ത്ഥായ- ശുദ്ധജ്ഞാനൈക രൂപിണേ
നിര്‍മ്മലായ പ്രശാന്തായ-ദക്ഷിണാമൂര്‍ത്തയേ നമഃ
- ത്വമേവ മാതാ ച പിതാത്വമേവ-ത്വമേവ ബന്ധുശ്ച സഖാത്വമേവ
ത്വമേവ വിദ്യാ ദ്രവിണം ത്വമേവ- ത്വമേവ സര്‍വ്വം മമ ദേവദേവ

നവഗ്രഹ കീര്‍ത്തനങ്ങള്‍

1. ആദിത്യന്‍ (സൂര്യന്‍)

ജപാകുസുമസങ്കാശം കാശ്യപേയം മഹാദ്യുതിം
തമോരിം സര്‍വ്വപാപഘ്‌നം ഭാസ്‌ക്കരം പ്രണമാമ്യഹം

2. ചന്ദ്രന്‍

ദധിശംഖതുഷാരാഭം ക്ഷീരോദാര്‍ണ്ണവ സംഭവം
നമാമി ശശിനം സോമം ശംഭോഃമകുടഭൂഷണം

3. ചൊവ്വ (കുജന്‍)

ധരണീ ഗര്‍ഭ സംഭൂതം വിദ്യുത്കാഞ്ചന സന്നിഭം
കുമാരം ശക്തിഹസ്തം ച മംഗളം പ്രണമാമ്യഹം

4. ബുധന്‍ 

പ്രിയംഗു കലികാശ്യാമം രൂപേണാ പ്രതിമംബുധം
സൗമ്യം സൗമ്യ ഗുണോപേതം തം ബുധം പ്രണമാമ്യഹം

5. വ്യാഴം (ഗുരു)

ദേവാനാം ച ഋഷീണാം ച ഗുരും കാഞ്ചന സന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം തം ഗുരും പ്രണമാമ്യഹം

6. ശുക്രന്‍ 

ഹിമകുന്ദമൃണാളാഭം ദൈത്യാനാം പരമംഗുരും
സര്‍വ്വശാസ്ത്ര പ്രവക്താരം ഭാര്‍ഗ്ഗവം പ്രണമാമ്യഹം

7. ശനി 

നീലാഞ്ജന സമാഭാസം രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡ സംഭൂതം തം ശനിം പ്രണമാമ്യഹം

8. രാഹു 

അര്‍ധകായം മഹാവീര്യം ചന്ദ്രാദിത്യ വിമര്‍ദ്ദനം
സിംഹികാ ഗര്‍ഭസംഭൂതം തം രാഹും പ്രണമാമ്യഹം

9. കേതു

പലാശ പുഷ്പസങ്കാശം താരകാകാര മസ്തകം
രൗദ്രം സര്‍വ്വഗുണോപേതം തം കേതും പ്രണമാമ്യഹം

- നമഃ സൂര്യായ സോമായ മംഗളായ ബുധായ ച
ഗുരുശുക്ര ശനിഭ്യശ്ച രാഹവേ കേതവേ നമഃ

ഓം നമോ ഭഗവതേ രാമചന്ദ്രായ

തമത്ഭുതം ബാലകമംബുജേക്ഷണം
ചതുര്‍ഭുജം ശംഖഗദാര്യുദായുധം
ശ്രീവത്സലക്ഷ്മം ഗളശോഭികൗസ്തുഭം
പീതാംബരം സാന്ദ്രപയോദസൗഭഗം

- ഭവേ ഭവേ യഥാഭക്തി-പാദയോസ്തവ ജായതേ
തഥാ കുരുഷ്വ ദേവേശാ-നാഥസ്ത്വം നോ യത പ്രഭോ
- നാമ സങ്കീര്‍ത്തനം യസ്യ-സര്‍വ്വപാപ പ്രണാശനം
പ്രണാമോ ദുഃഖശമനഃ-തം നമാമി ഹരിം പരം
- അന്യഥാ ശരണം നാസ്തി-ത്വമേവ ശരണം മമ
തസ്മാത് കാരുണ്യഭാവേന-രക്ഷരക്ഷ മഹാപ്രഭോ

രാമായണം

- പൂര്‍വ്വം രാമതപോവനാദി ഗമനം-ഹത്വാമൃഗം കാഞ്ചനം
വൈദേഹീ ഹരണം-ജടായു മരണം-സുഗ്രീവ സംഭാഷണം
ബാലീനിഗ്രഹണം-സമുദ്രതരണം-ലങ്കാപുരീദാഹനം
പശ്ചാദ് രാവണ കുംഭകര്‍ണ്ണ ഹനനം ഏതദ്ധി രാമായണം

- ഓം നമോ ഭഗവതേ രാമചന്ദ്രായ
- ഓം നമോ ഭഗവതേ രാമചന്ദ്രായ
- ഓം നമോ ഭഗവതേ രാമചന്ദ്രായ

- ഓം ദാശരഥായ വിദ്മഹേ-സീതാവല്ലഭായ ധീമഹി
തന്നോ രാമപ്രചാദയാത്
- രാ ശബ്‌ദോ ഈശ്വര വചനേ-മാശ്ചാപീശ്വര വാചകഃ
വിശ്വാധീനേശ്വരത്ത്വേന-രാമഃസംപൂജ്യ ഉച്യതേ
- രാമായരാമഭദ്രായ -രാമചന്ദ്രായ വേധസേ
രഘുനാഥായ നാഥായ-സീതായാപതയേനമഃ
- കൂജന്തം രാമരാമേതി-മധുരം മധുരാക്ഷരം
ആരൂഹ്യ കവിതാശാഖാം-വന്ദേ വാത്മീകി കോകിലം
- ശ്രീരാമ രാമ രാമേതി-രമേ രാമേ മനോരമേ
സഹസ്രനാമതത്തുല്ല്യം-രാമനാമ വരാനനേ
- രാമം ദശരഥം വിദ്ധി-മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവിം വിദ്ധി-ഗച്ഛതാതയഥാസുഖം
-യത്രയത്ര രഘുനാഥ കീര്‍ത്തനം
തത്രതത്ര കൃതമസ്തകാഞ്ജലിം
ബാഷ്പവാരി പരിപൂര്‍ണ്ണലോചനം
മാരുതിം നമത രാക്ഷസാന്തകം
-മനോജവം മാരുതതുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാംവരിഷ്ടം
വാതാത്മജം വാനരയൂഥമുഖ്യം-
ശ്രീരാമദൂതം ശിരസാ നമാമി

- ആപദാമപഹര്‍ത്താരം-ദാതാരം സര്‍വ്വ സമ്പദാം
ലോകാഭിരാമം ശ്രീരാമം-ഭൂയോ ഭൂയോ നമാമ്യഹം
- ശ്രീനാഥേ ജാനകീനാഥേ-അഭേദഃപരമാത്മനി
തഥാപി മമ സര്‍വ്വസ്വം-രാമഃകമലലോചനഃ

ഗോവിന്ദ ദാമോദര സ്‌ത്രോത്രം

- ഗോവിന്ദ ദാമോദര മാധവേതി
ഗോവിന്ദ ദാമോദര മാധവേതി
ഗോവിന്ദ ദാമോദര മാധവേതി
ഗോവിന്ദ ദാമോദര മാധവേതി

-അഗ്രേ കുരൂണാമഥ പാണ്ഡവാനാം
ദുഃശ്ശാസനേനാഹൃത വസ്ത്ര കേശാ
കൃഷ്ണാതഥാക്രോശദനന്യനാഥാ
ഗോവിന്ദ ദാമോദര മാധവേതി

-ശ്രീകൃഷ്ണ വിഷ്‌ണോ മധുകൈടഭാരെ
ഭക്താനുകമ്പിന്‍ ഭഗവന്‍ മുരാരെ
ത്രായസ്വമാം കേശവലോകനാഥാ
ഗോവിന്ദ ദാമോദര മാധവേതി

-വിക്രേതു കാമാഖില ഗോപകന്യാ
മുരാരി പാദാര്‍പ്പിത ചിത്തവൃത്ത്യാ
ദദ്ധ്യാധികം മോഹവശാദവോചത്
ഗോവിന്ദ ദാമോദര മാധവേതി

-മന്ദാരമൂലേ വദനാഭിരാമം
ബിംബാധരേ പൂരിത വേണുനാദം
ഗോ ഗോപഗോപീ ജനമദ്ധ്യസംസ്ഥം
ഗോവിന്ദ ദാമോദര മാധവേതി

-ജഗ്‌ദോയ ദത്തോ നവനീത പിണ്‌ഡോ
ഗൃഹേ യശോദാ വിചികിത്സയന്തീ
ഉവാചസത്യം വദ ഹേ മുരാരെ
ഗോവിന്ദ ദാമോദര മാധവേതി

-ജിഹ്വേ രസജ്ഞേ മധുര പ്രീയാത്വം
സത്യം ഹിതം ത്വാം പരമം വദാമി
ആവര്‍ണ്ണയേഥാ മധുരാക്ഷരാണി
ഗോവിന്ദ ദാമോദര മാധവേതി

-ഗോവിന്ദ ഗോവിന്ദ ഹരേ മുരാരേ
ഗോവിന്ദ ഗോവിന്ദ മുകുന്ദ കൃഷ്ണാ
ഗോവിന്ദ ഗോവിന്ദ രഥാംഗപാണെ
ഗോവിന്ദ ദാമോദര മാധവേതി

-സുഖാവസാനേ ത്വിദമേവസാരം
ദുഃഖാവസാനേ ത്വിദമേവഗേയം
ദേഹാവസാനേ ത്വിദമേവ ജാപ്യം
ഗോവിന്ദ ദാമോദര മാധവേതി

-ശ്രീകൃഷ്ണ ഗോവിന്ദ ഹരേ മുരാരേ
ഹേ നാഥ നാരായണ വാസുദേവാ
ജിഹ്വേ പിബസ്വ അമൃതമേത ദേവാ
ഗോവിന്ദ ദാമോദര മാധവേതി

-വക്തും സമര്‍ത്ഥോപിന വക്തികശ്ചിത്
അഹോ ജനാനാം വ്യസനാഭിമുഖ്യം
ജിഹ്വേ പിബസ്വ അമൃതമേതദേവ
ഗോവിന്ദ ദാമോദര മാധവേതി

ഓം നമോ ഭഗവതേ വാസുദേവായ

ഓം നമോ ഭഗവതേ വാസുദേവായ
ഓം നമോ ഭഗവതേ വാസുദേവായ
ഓം നമോ ഭഗവതേ വാസുദേവായ

ഓം നമോ നാരായണായ
ഓം നമോ നാരായണായ
ഓം നമോ നാരായണായ

ഓം ശ്രീകൃഷ്ണ പരമാത്മനേ നമഃ
ഓം ശ്രീകൃഷ്ണ പരമാത്മനേ നമഃ
ഓം ശ്രീകൃഷ്ണ പരമാത്മനേ നമഃ

-ഓം ശുക്ലാംബരധരം വിഷ്ണും-ശശിവര്‍ണ്ണം ചതുര്‍ഭുജം
പ്രസന്നവദനം ധ്യായേത്-സര്‍വ്വവിഘ്‌നോപശാന്തയേ
-ശാന്താകാരം ഭുജഗശയനം-പത്മനാഭം സുരേശം
വിശ്വാധാരം ഗഗന സദൃശം-മേഘവര്‍ണ്ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം-യോഗിഭിര്‍ധ്യാനഗമ്യം
വന്ദേവിഷ്ണും ഭവ ഭയഹരം -സര്‍വ്വലോകൈകനാഥം

വിഷ്ണുസഹസ്രനാമ ജപം
-വനമാലീ ഗദീശാര്‍ങ്ഗീ-ശംഖീ ചക്രീചനന്ദകീ
ശ്രീമന്നാരായണോ വിഷ്ണുര്‍-വാസുദേവോളഭിരക്ഷതു

-നമോസ്ത്വനന്തായ സഹസ്രമൂര്‍ത്തയേ-സഹസ്രപാദാക്ഷി ശിരോരു
ബാഹവേ-സഹസ്രനാമ്‌നേ പുരുഷായ
ശാശ്വതേ- സഹസ്രകോടീ യുഗധാരിണേ നമഃ

-ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ-
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ.

-അനുഗ്രഹായ ലോകാനാം-അവതീര്‍ണ്ണായ വിഷ്ണവേ-
ക്ലേശാപഹായ കൃഷ്ണായ-പാര്‍ത്ഥസാരഥയേ നമഃ

-കൃഷ്ണായ യാദവേന്ദ്രായ-ജ്ഞാനമുദ്രായ യോഗിനേ
നാഥായ രുഗ്മിണീശായ-നമോ വേദാന്ത വേദിനേ
-കൃഷ്ണായ വാസുദേവായ-ദേവകീ നന്ദനായച
നന്ദഗോപകുമാരായ-ഗോവിന്ദായ നമോനമഃ
-കൃഷ്ണ കൃഷ്ണ മഹായോഗിന്‍-ഭക്താനാം അഭയംകരാ
ഗോവിന്ദ പരമാനന്ദാ-സര്‍വ്വം മേ വശമാനയ

-മൂകം കരോതി വാചാലം-പംഗും ലംഘയതേ ഗിരിം
യത്കൃപാ തമഹം വന്ദേ-പരമാനന്ദമാധവം

-കോമളം കൂജയന്‍ വേണും-ശ്യാമളോയം കുമാരക
വേദവേദ്യം പരം ബ്രഹ്മാ-ഭാസതാം പുരതോ മമ

-പീതാംബരം കരവിരാജിത ശംഖ്ചക്ര
കൗമോദകീ സരസിജം കരുണാ സമുദ്രം
രാധാസഹായമതിസുന്ദര മന്ദഹാസം
വാതലയേശമനിശം ഹൃദിഭാവയാമി

-യം ബ്രഹ്മാ വരുണേന്ദ്രരുദ്രമരുതഃ-സ്തുന്ന്വന്തിദിവൈ്യസ്തവൈര്‍
വേദൈഃസാംഗപദക്രമോപനിഷദൈര്‍ - ഗായന്തി യം സാമഗാഃ
-ധ്യാനാവസ്ഥിത തദ്ഗതേന മനസാ -പശ്യന്തി യം യോഗിനോ
യസ്യാന്തം ന വിദുഃ സുരാസുരഗണാ -ദേവായ തസ്‌മൈ നമഃ

-നാഗാധിപസ്യ രാജ്യം ച-രാമസ്യ പരിപാലനം
യക്ഷരാജ്യസ്യ സംപത്തി-ണകാരോ മോക്ഷവാചകഃ

-യത്ര യോഗേശ്വര കൃഷ്‌ണോ-യത്ര പാര്‍ത്ഥോ ധനുര്‍ദ്ധര
തത്ര ശ്രീര്‍ വിജയോ ഭൂതിര്‍-ധ്രുവാ നീതിര്‍മതിര്‍ മമ

-നമസ്തസ്‌മൈ ഭഗവതേ-വാസുദേവായ സാക്ഷിണേ
യ ഇദം കൃപയാ കസ്‌മൈ-വ്യാച ചക്ഷേ മമുക്ഷവേ

-യോഗീന്ദ്രായ നമസ്തസ്‌മൈ-ശുകായ ബ്രഹ്മരൂപിണേ
സംസാര സര്‍പ്പദംഷ്ടംയോ-വിഷ്ണുരാതമമൂമുചത്

ശ്രീമദ് ഭാഗവതാമൃതം
- സംസാരസാഗരേമഗ്നം - ദീനം മാം കരുണാനിധെ
കര്‍മ്മ ഗ്രാഹ ഗൃഹീതാംഗം - സമുദ്ധര ഭവാര്‍ണ്ണവാത്
- ശ്രീമദ് ഭാഗവതാഖ്യോയം - പ്രത്യക്ഷ കൃഷ്ണ ഏവഹി
സ്വീകൃതോസിമയാനാഥ - മുക്ത്യര്‍ത്ഥം ഭവസാഗരേ
- മനോരഥോ മദീയോയം - സഫല സര്‍വ്വധാത്വയാ
നിര്‍വിഘ്‌നേനൈവ കര്‍ത്തവ്യോ - ദാസോഹം തവ കേശവ
- ശുകരൂപ പ്രബോധജ്ഞ - സര്‍വ്വശാസ്ത്ര വിശാരദ
ഏതത് കഥാ പ്രകാശേന - മദജ്ഞാനം വിനാശയ
- വന്ദേനന്ദവ്രജ സ്ത്രീണാം - പാദരേണും അഭീക്ഷ്ണശഃ
യാസാം ഹരീകഥോത്ഗീതം - പുനാതി ഭുവനത്രയം
-ധന്വന്തരീമഹം വന്ദേ-വിഷ്ണുരൂപം ജനാര്‍ദ്ദനം
യസ്യ കാരുണ്യ ഭാവേന-രോഗമുക്തോ ഭവേജ്ജനഃ
-ഓം വജ്രനഖായ വിദ്മഹേ-തീക്ഷ്ണ ദംഷ്ട്രായ ധീമഹി
തന്നോ നൃസിംഹ പ്രചോദയാത്
-ഉഗ്രം വീരം മഹാവിഷ്ണും - ജ്വലന്തം സര്‍വ്വതോമുഖം
നൃസിംഹം ഭീഷണം ഭദ്രം-മൃത്യു മൃത്യും നമാമ്യഹം

ഏകശ്ലോക

ഏകശ്ലോക ഭാഗവതം

ആദൗ ദേവകിദേവി ഗര്‍ഭജനനം-ഗോപീ ഗൃഹേവര്‍ദ്ധനം -മായാപൂതന
ജീവിതാപഹരണം-ഗോവര്‍ദ്ധനോദ്ധാരണം- കംസ
ഛേദന-കൗരവാദിഹനനം-കുന്തീസുതാപാലനം-ഏതത് ഭാഗവതം
പുരാണകഥിതം-ശ്രീകൃഷ്ണലീലാമൃതം.

ഏകശ്ലോകഭാരതം 
 
ആദൗ പാണ്ഡവധാര്‍ത്തരാഷ്ട്ര ജനനം-ലാക്ഷാഗൃഹേദാഹനം- ദ്യൂതം ശ്രീഹരണം-വനേ വിഹരണം-മത്സ്യാലയേ വര്‍ത്തനം- ലീലാഗോഗ്രഹണം-രണേ വിഹരണം-സന്ധിക്രിയാ ജൃംഭണം- പശ്ചാത് ഭീഷ്മ സുയോധനാദി നിധനം-ഏതല്‍ മഹാഭാരതം.

ലിംഗാഷ്ടകം

ബ്രഹ്മമുരാരി സുരാര്‍ച്ചിത ലിംഗം
നിര്‍മ്മല ഭാസിത ശോഭിത ലിംഗം
ജന്മജ ദുഃഖ വിനാശക ലിംഗം
തല്‍പ്രണമാമി സദാശിവലിംഗം

-ദേവമുനി പ്രവരാര്‍ച്ചിത ലിംഗം
കാമദഹം കരുണാകരലിംഗം
രാവണദര്‍പ്പ വിനാശകലിംഗം
തല്‍പ്രണമാമി സദാശിവലിംഗം

-സര്‍വ്വസുഗന്ധി സുലേപിത ലിംഗം
ബുദ്ധി വിവര്‍ദ്ധന കാരണലിംഗം
സിദ്ധസുരാസുര വന്ദിത ലിംഗം
തല്‍പ്രണമാമി സദാശിവലിംഗം

-കനക മഹാമണി ഭൂഷിതലിംഗം
ഫണിപതി വേഷ്ടിത ശോഭിതലിംഗം
ദക്ഷസുയജ്ഞ വിനാശക ലിംഗം
തല്‍പ്രണമാമി സദാശിവലിംഗം

-കുങ്കുമചന്ദന ലേപിതലിംഗം
പങ്കജഹാര സുശോഭിതലിംഗം
സഞ്ചിത പാപ വിനാശക ലിംഗം
തല്‍പ്രണമാമി സദാശിവലിംഗം

-ദേവഗണാര്‍ച്ചിത സേവിതലിംഗം
ഭാവൈര്‍ഭക്തിസുസേവിതലിംഗം
ദിനകരകോടി പ്രഭാകര ലിംഗം
തല്‍പ്രണമാമി സദാശിവലിംഗം

-അഷ്ടദളോപരി വേഷ്ടിതലിംഗം
സര്‍വ്വസമുദ്ഭവ കാരണലിംഗം
അഷ്ടദരിദ്ര വിനാശക ലിംഗം
തല്‍പ്രണമാമി സദാശിവലിംഗം

-സുരഗുരുസുരവര പൂജിത ലിംഗം
സുരവന പുഷ്പ സദാര്‍ച്ചിത ലിംഗം
പരാല്‍പരം പരമാത്മക ലിംഗം
തല്‍പ്രണമാമി സദാശിവലിംഗം

ലിംഗാഷ്ടകമിദം പുണ്യം
യഃപഠേത് ശിവസന്നിധൗ
ശിവലോകമവാപ്‌നോതി
ശിവേനസഹ മോദതെ.

ദാരിദ്ര്യദഹന ശിവസ്‌തോത്രം

വിശ്വേശ്വരായ നരകാര്‍ണവ താരണായ
കര്‍ണ്ണാമൃതായ ശശീശേഖര ധാരണായ
കര്‍പ്പൂര കാന്തി ധവളായ ജടാധരായ
ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ

ഗൌരീപ്രിയായ രജനീശ കലാധരായ
കാലാന്തകായ ഭുജഗാധിപ കങ്കണായ
ഗംഗാധരായ ഗജരാജ വിമര്‍ദ്ദകായ
ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ

ഭക്തപ്രിയായ ഭവരോഗ ഭയാപഹായ
ഉഗ്രായ ദുര്‍ഗ്ഗഭവസാഗര താരണായ
ജ്യോതിര്‍മയായ ഗുണനാമ സുനൃത്യകായ
ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ

ചര്‍മ്മാംബരായ ശവഭസ്മ വിലേപനായ
ഫാലേക്ഷണായ ഫണികുണ്ഡല മണ്ഡിതായ
മഞ്ജീര പാദയുഗളായ ജടാധരായ
ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ

പഞ്ചാനനായ ഫണിരാജ വിഭൂഷണായ
ഹേമാംശുകായ ഭുവനത്രയ മണ്ഡിതായ
ആനന്ദഭൂതിവരദായ തമോമയായ
ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ

ഭാനുപ്രിയായ ഭവസാഗര താരണായ
കാലാന്തകായ കമലാസന പൂജിതായ
നേത്രത്രയായ ശുഭലക്ഷണ ലക്ഷിതായ
ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ

രാമപ്രിയായ രഘുനാഥ വരപ്രദായ
നാഗപ്രിയായ നരകാര്‍ണ്ണവ താരണായ
പുണ്യേഷു പുണ്യഭരിതായ സുരാര്‍ച്ചിതായ
ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ

മുക്തേശ്വരായ ഫലദായ ഗണേശ്വരായ
ഗീതപ്രിയായ വൃഷഭേശ്വര വാഹനായ
മാതംഗചര്‍മ്മവസനായ മഹേശ്വരായ
ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ
ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ
ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ

ഓം നമഃശിവായഃ

ഓം നമഃശിവായഃ
ഓം നമഃശിവായഃ
ഓം നമഃശിവായഃ

-ഓം തത്പുരുഷായ വിദ്മഹേ-മഹാദേവായ ധീ മഹി
തന്നോ രുദ്ര പ്രചോദയാത്
-വന്ദേ ശംഭും ഉമാപതിം-സുരഗുരും വന്ദേ ജഗത്കാരണം
വന്ദേ പന്നഗഭൂഷണം-മൃഗധരം വന്ദേ പശൂനാംപതിം
വന്ദേ സൂര്യശശാങ്ക വഹ്നി നയനം-വന്ദേ മുകുന്ദപ്രിയം
വന്ദേ ഭക്തജനാശ്രയം ച വരദം-വന്ദേ ശിവം ശങ്കരം

പഞ്ചാക്ഷരം 
 
-നാഗേന്ദ്രഹാരായ ത്രിലോചനായ
-ഭസ്മാംഗരാഗായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
-തസ്‌മൈ നകാരായ നമഃശിവായ

-മന്ദാകിനീസലിലചന്ദനചര്‍ച്ചിതായ
നന്ദീശ്വര പ്രമദനാഥ മഹേശ്വരായ
മന്ദാരപുഷ്പ ബഹുപുഷ്പസു പൂജിതായ
തസ്‌മൈ മകാരായ നമഃശിവായ

-ശിവായ ഗൗരീ വദനാരവിന്ദ
-സൂര്യായ ദക്ഷാദ്ധ്വര നാശകായ
ശ്രീനീലകണ്ഠായ വൃഷദ്ധ്വജായ
-തസ്‌മൈ ശികാരായനമഃശിവായ

-വസിഷ്ട കുംഭോത്ഭവ ഗൗതമാര്യ
-മുനീന്ദ്രദേവാര്‍ച്ചിത ശേഖരായ
ചന്ദ്രാര്‍ക്കവൈശ്വാനരലോചനായ
-തസ്‌മൈവകാരായനമഃശിവായ

-യക്ഷസ്വരൂപായ ജടാധരായ
-പിനാകഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ-
തസ്‌മൈ യകാരായ നമഃശിവായ

-പഞ്ചാക്ഷരമിദം പുണ്യം
-യഃപഠേത് ശിവസന്നിധൗ
ശിവലോകമവാപ്‌നോതി
-ശിവേന സഹമോദതേ

-നമസ്‌തേസ്തു ഭഗവന്‍ വിശ്വേശ്വരായ
-മഹാദേവായ -ത്രയംബ കായ
-ത്രുപുരാന്ധകായ-ത്രികാഗ്നികാലായ-കാലാഗ്നിരുദ്രായ -നീലകണ്ഠായ-മൃത്യുഞ്ജയായ-സര്‍വ്വേശ്വരായ-സദാശിവായ-
ശ്രീമന്‍ മഹാദേവായ നമഃ

-ഓം ത്ര്യംബകം യജാമഹെ
-സുഗന്ധിം പുഷ്ടിവര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
-മൃത്യോര്‍മുക്ഷീയമാമൃതാത്

-ശിവം ശിവകരം ശാന്തം-
ശിവാത്മാനം ശിവോത്തമം
ശിവമാര്‍ഗ്ഗ പ്രണേതാരം-
പ്രണതോസ്മി സദാശിവം

-അന്യഥാ ശരണം നാസ്തി
-ത്വമേവ ശരണം മമ
തസ്മാത് കാരുണ്യഭാവേന
-രക്ഷരക്ഷമഹേശ്വര

ദേവീ സ്തുതികള്‍

-സര്‍വ്വമംഗള മംഗല്ല്യേ-ശിവേ സര്‍വ്വാര്‍ത്ഥസാധികേ
ശരണ്യേ ത്ര്യംബകേ ദേവീ-നാരായണീ നമോസ്തുതേ
-ശരണാഗതദീനാര്‍ത്ത-പരിത്രാണപരായണേ
സര്‍വ്വസ്യാര്‍ത്തി ഹരേ ദേവീ-നാരായണീ നമോസ്തുതേ
-സൃഷ്ടി സ്ഥിതി വിനാശാനാം-ശക്തിഭൂതേ സനാതനീ
ഗുണാശ്രയേ ഗുണമയേ-നാരായണീ നമോസ്തുതേ
-കാത്ത്യായനീ മഹാമായേ-ഭവാനീ ഭുവനേശ്വരീ
സംസാരസാഗരേ മഗ്നം-ദീനം മാം കരുണാമയീ
ബ്രഹ്മവിഷ്ണുശിവാരാദ്ധ്യേ-പ്രസീദ ജഗദംബികേ
മനോഭിലഷിതം ദേവീ-വരംദേഹീ നമോസ്തുതേ
-യാ ദേവീ സര്‍വ്വഭൂതേഷു-മാതൃരൂപേണ സംസ്ഥിതാ
നമസ്തസ്സൈ്യ നമസ്തസ്സൈ്യ നമസ്തസ്സൈ്യ നമോനമഃ
-യാ ദേവീ സര്‍വ്വഭൂതേഷു-വിദ്യാരൂപേണ സംസ്ഥിതാ
നമസ്തസ്സൈ്യ നമസ്തസ്സൈ്യ നമസ്തസ്സൈ്യനമോനമഃ
-യാ ദേവീ സര്‍വ്വഭൂതേഷു-ശക്തിരൂപേണ സംസ്ഥിതാ
നമസ്തസ്സൈ്യ നമസ്തസ്സൈ്യ നമസ്തസ്സൈ്യ നമോനമഃ
-യാ ദേവീ സര്‍വ്വഭൂതേഷു-ബുദ്ധിരൂപേണ സംസ്ഥിതാ
നമസ്തസ്സൈ്യ നമസ്തസ്സൈ്യ നമസ്തസ്സൈ്യ നമോനമഃ
-കാളി കാളി മഹാകാളീ-ഭദ്രകാളീ നമോസ്തുതേ
കുലം ച കുലധര്‍മ്മം ച- മാം ച പാലയ പാലയ
-ആയുര്‍ദേഹിധനം ദേഹി-വിദ്യാം ദേഹി മഹേശ്വരീ
സമസ്തമഖിലം ദേഹി-ദേഹി മേ പരമേശ്വരീ
-സരസ്വതി നമസ്തുഭ്യം-വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി-സിദ്ധിര്‍ ഭവതുമേസദാ
-അന്യഥാ ശരണം നാസ്തി-ത്വമേവ ശരണം മമ
തസ്മാത് കാരുണ്യഭാവേന-രക്ഷരക്ഷ മഹേശ്വരീ

ഇനി ലളിതാസഹസ്രനാമ സ്‌തോത്രം ചൊല്ലുക.

മഹാലക്ഷ്മി അഷ്ടകം

-നമസ്‌തേസ്തു മഹാമായേ-ശ്രീപീഠേ സുരപൂജിതേ
ശംഖ്ചക്രഗദാഹസ്‌തേ-മഹാലക്ഷ്മീ നമോസ്തുതേ
-നമസ്‌തേ ഗരുഡാരൂഢേ-കോലാസുര ഭയങ്കരീ
സര്‍വ്വപാപഹരേ ദേവീ-മഹാലക്ഷ്മീ നമോസ്തുതേ
-സര്‍വ്വജ്ഞേ സര്‍വ്വവരദേ-സര്‍വ്വദുഷ്ട ഭയങ്കരീ
സര്‍വ്വദുഃഖഹരേ ദേവീ-മഹാലക്ഷ്മീ നമോസ്തുതേ
-സിദ്ധി ബുദ്ധി പ്രദേ ദേവീ-ഭുക്തി മുക്തി പ്രദായനീ
മന്ത്രമൂര്‍ത്തേ സദാ ദേവീ - മഹാലക്ഷ്മീ നമോസ്തുതേ
-ആദ്യന്തരഹിതേ ദേവീ-ആദിശക്തി മഹേശ്വരീ
യോഗജേ യോഗസംഭൂതേ-മഹാലക്ഷ്മീ നമോസ്തുതേ
-സ്ഥൂലസൂക്ഷ്മ മഹാരൗദ്രേ-മഹാശക്തീ മഹേശ്വരീ
മഹാപാപഹരേദേവീ-മഹാലക്ഷ്മീ നമോസ്തുതേ
-പത്മാസന സ്ഥിതേ ദേവീ-പരബ്രഹ്മസ്വരൂപിണീ
പരമേശീ ജഗന്മാതാ-മഹാലക്ഷ്മീ നമോസ്തുതേ
-ശ്വേതാംബരധരേ ദേവീ-നാനാലങ്കാര ഭൂഷിതേ
ജഗത്സ്ഥിതേ ജഗന്മാതേ-മഹാലക്ഷ്മീ നമോസ്തുതേ

ലക്ഷ്മ്യഷ്‌ടോത്തരശതനാമസ്‌തോത്രം

-ഓം കാത്ത്യായന്നൈ്യ വിദ്മഹേ-കന്ന്യാകുമാരൈ്യ ധീമഹി
തന്നോ ദുര്‍ഗ്ഗാ പ്രചോദയാത് -
നാനാസുഗന്ധപുഷ്പാണി-യഥാ കാലോദ്ഭവാനി ച - പുഷ്പാഞ്ജലിര്‍ മയാദത്തം - ഗൃഹാണ പരമേശ്വരി
-അപരാധ സഹസ്രാണി-ക്രിയന്തേളഹര്‍ന്നിശംമയാ
ദാസോളയമിതി മാം മത്വാ - ക്ഷമസ്വ പരമേശ്വരി
-വന്ദേ പത്മകരാം പ്രസന്നവദനാം-സൗഭാഗ്യദാം ഭാഗ്യദാം
ഹസ്താഭ്യാമഭയപ്രദാം മണിഗണൈഃ-നാനാവിധൈര്‍ഭൂഷിതാം
-ഭക്താഭീഷ്ടഫലപ്രദാം-ഹരിഹര ബ്രഹ്മാദിഭിസ്സേവിതാം
പാര്‍ശ്വേ പങ്കജശംഖപദ്മനിധിഭിഃ - യുക്താം സദാ ശക്തിഭിഃ
-സരസിജനയനേ സരോജഹസ്‌തേ-
ധവള തരാംശുകഗന്ധമാല്യശോഭേ - ഭഗവതി ഹരിവല്ലഭേ മനോജ്ഞേ-ത്രിഭുവനഭൂതികരി പ്രസീദമഹ്യം
-പ്രകൃതിം വികൃതിം വിദ്യാം-സര്‍വ്വഭൂതഹിതപ്രദാം
ശ്രദ്ധാം വിഭൂതിം സുരഭിം-നമാമി പരമാത്മികാം
-വാചം പത്മാലയാം പത്മാം-ശുചിം സ്വാഹാം സ്വധാം സുധാം
ധന്യാം ഹിരണ്മയിം ലക്ഷ്മിം-നിത്യപുഷ്ടാം വിഭാവരിം
-അദിതിം ച ദിതിം ദീപ്താം-വസുധാം വസുധാരിണിം
നമാമി കമലാം കാന്താം-കാമാം ക്ഷീരോദസംഭവാം
-അനുഗ്രഹപദാം ബുദ്ധിം-അനഘാം ഹരിവല്ലഭാം
അശോകാമമൃതാം ദീപ്താം-ലോകശോക വിനാശിനിം
-നമാമി ധര്‍മ്മനിലയാം-കരുണാം ലോകമാതരം
പത്മപ്രിയാം പദ്മഹസ്താം-പദ്മാക്ഷിം പദ്മസുന്ദരീം.
-പത്‌മോദ്ഭവാം പദ്മമുഖിം-പത്മനാഭപ്രിയാം രമാം
പത്മമാലാധരാം ദേവിം-പത്മിനിം പത്മഗന്ധിനിം
-പുണ്യഗന്ധാം സുപ്രസന്നാം-പ്രസാദാഭിമുഖിം പ്രഭാം
നമാമി ചന്ദ്രവദനാം-ചന്ദ്രാം ചന്ദ്രസഹോദരിം
-ചതുര്‍ഭുജാം ചന്ദ്രരൂപാം-ഇന്ദിരാമിന്ദുശീതളാം
ആഹ്ലാദജനനിം പുഷ്ടീം-ശിവാംശിവകരീം സതിം
-വിമലാം വിശ്വജനനീം-തുഷ്ടീം ദാരിദ്ര്യനാശിനീം
പ്രീതിം പുഷ്‌കരിണീംശാന്താം-ശുക്ലമാല്യാംബരാം ശ്രിയം
-ഭാസ്‌ക്കരിം ബില്വനിലയാം-വരാരോഹാം യശസ്വിനീം
വസുന്ധരാംമുദാരാംഗാം-ഹരിണീം ഹേമമാലിനീം
-ധനധാന്യകരീം സിദ്ധിം-സ്‌ത്രൈണസൗമ്യാം ശുഭപ്രദാം
നൃപവേശ്മ ഗതാനന്ദാം-വരലക്ഷ്മീം വസുപ്രദാം
-ശുഭാം ഹിരണ്യപ്രാകാരാം-സമുദ്രതനയാം ജയാം
നമാമി മംഗളാംദേവീം-വിഷ്ണുവക്ഷഃ സ്ഥലസ്ഥിതാം
-വിഷ്ണു പത്‌നീം പ്രസന്നാക്ഷീം-നാരായണ സമാശ്രിതാം
ദാരിദ്ര്യദ്ധ്വംസിനീം ദേവീം-സര്‍വ്വോപദ്രവ വാരിണീം
-നവദുര്‍ഗ്ഗാം മഹാകാളീം-ബ്രഹ്മവിഷ്ണു ശിവാത്മികാം
ത്രികാലജ്ഞാന സമ്പന്നാം- നമാമി ഭുവനേശ്വരീം.
-ലക്ഷ്മീം ക്ഷീരസമുദ്രരാജതനയാം-ശ്രീരംഗധാമേശ്വരീം
ദാസീഭൂതസമസ്തദേവവനിതാം-ലോകൈക ദീപാങ്കുരാം
-ശ്രീമന്നാഥകടാക്ഷലബ്ധവിഭവ-ബ്രഹ്മേന്ദ്രഗംഗാധരാം
ത്വാം ത്രൈലോക്യകുടുംബിനീം-സരസിജാം വന്ദേമുകുന്ദ പ്രിയാം
മാതര്‍ന്നമാമി കമലേ കമലായതാക്ഷി-ശ്രീവിഷ്ണു ഹൃത്കമല വാസിനി-വിശ്വമാതഃ-ക്ഷീരോദജേ കമലകോമളഗര്‍ഭ ഗൗരീ- ലക്ഷ്മീ പ്രസീദ സതതം നമതാം ശരണ്യേ

സത്സംഗം

ഇരിയ്ക്കുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും നമസ്‌ക്കരിയ്ക്കുക. മൂന്ന് തവണ ഓംകാരം ജപിയ്ക്കുക. ആദ്യം മെല്ലെയും, മദ്ധ്യം ഉയര്‍ന്നും അവസാനം താഴ്ന്നും ചൊല്ലുക- രൂപം ശംഖ്-

-ഗുരുവന്ദനം

ഓം ഗുരുര്‍ബ്രഹ്മാ ഗുരുര്‍വിഷ്ണുഃ
- ഗുരുര്‍ദേവോ മഹേശ്വരഃ
ഗുരുസാക്ഷാത് പരം ബ്രഹ്മാ
- തസ്‌മൈ ശ്രീ ഗുരവേ നമഃ

-അജ്ഞാന തിമിരാന്ധസ്യ
-ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
-തസ്‌മൈ ശ്രീ ഗുരവേ നമഃ

-അഖണ്ഡമണ്ഡലാകാരം
- വ്യാപ്തം യേന ചരാചരം
തത്പദം ദര്‍ശിതം യേന-
തസ്‌മൈ ശ്രീ ഗുരവേ നമഃ

-അനേക ജന്മ സംപ്രാപ്ത
-കര്‍മ്മബന്ധ വിദാഹിനേ
ആത്മജ്ഞാന പ്രദാനേന
-തസ്‌മൈ ശ്രീ ഗുരവേ നമഃ

-ബ്രഹ്മാനന്ദം പരമസുഖദം
-കേവലം ജ്ഞാനമൂര്‍ത്തിം
ദ്വന്ദ്വാതീതം ഗഗന സദൃശം
-തത്വമസ്യാദി ലക്ഷ്യം
ഏകം നിത്യം വിമലമചലം
-സര്‍വ്വധീ സാക്ഷിഭൂതം
ഭാവാതീതം ത്രിഗുണരഹിതം-
സദ്ഗുരും തം നമാമി

-ഗണപതിവന്ദനം 
 
ഓം ഏകദന്തായ വിദ്മഹേ-വക്രതുണ്ഡായ ധീ മഹി
തന്നോ ദന്തി പ്രചോദയാത്
-ഏകദന്തം മഹാകായം-തപ്തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം-വന്ദേഹം ഗണനായകം
-ഗജാനനം ഭൂതഗണാദിസേവിതം-കപിത്ഥജംബൂഫലചാരുഭക്ഷകം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘ്‌നേശ്വരപാദപങ്കജം
-സര്‍വ്വ വിഘ്‌നഹരം ദേവം-സര്‍വ്വ വിഘ്‌ന വിവര്‍ജിതം
സര്‍വ്വസിദ്ധി പ്രദാതാരം-വന്ദേഹം ഗണനായകം
-രൂപം ബലം ശ്രീയം ദേഹി-യശോ വീര്യം ഗജാനന
മേധാം പ്രജ്ഞാം തഥാകീര്‍ത്തിം-വിഘ്‌നരാജ നമോസ്തുതേ
-ആദിപൂജ്യായ ദേവായ-ദന്തമോദക ധാരിണേ
വല്ലഭാ പ്രാണകാന്തായ-ശ്രീ ഗണേശായ മംഗളം

നിത്യ പ്രാര്‍തഥന

-കണികണ്ടുണരുവാന്‍
കരാഗ്രേവസതേ ലക്ഷ്മി
കരമദ്ധ്യേ സരസ്വതി
കരമൂലേതു ഗോവിന്ദ
പ്രഭാതേ കരദര്‍ശനം

-പാദസ്പര്‍ശം
സമുദ്രവസനേ ദേവീ
പര്‍വ്വതസ്തന മണ്ഡിതേ
വിഷ്ണുപത്‌നീ നമസ്തുഭ്യം
പാദസ്പര്‍ശം ക്ഷമസ്വമേ

-ശിരസ്സില്‍ ജലം ഒഴിയ്ക്കുമ്പോള്‍
ഗംഗേ ച യമുനേ ചൈവ
ഗോദാവരീ സരസ്വതീ
നര്‍മ്മദേ സിന്ധു കാവേരീ
ജലേസ്മിന്‍ സന്നിധിം കുരു.

-വിദ്യാഗോപാലമന്ത്രം
ഓം ഐം ക്ലീം സൌ- സൌ ക്ലീം ഐം
വദവദ വാഗ്വാദിനൈ്യ സ്വാഹ -
ഓം കൃഷ്ണ കൃഷ്ണ ഹരേകൃഷണാ
സര്‍വ്വജ്ഞത്വം പ്രസീദമേ
രമാരമണ വിശ്വേശ വിദ്യാമാശു പ്രയഛമേ

-സരസ്വതി വന്ദനം
യാ കുന്ദേന്ദു തുഷാരഹാര ധവളാ- യാ ശുഭ്രവസ്ത്രാവൃതാ
യാ വീണാവരദണ്ഡമണ്ഡിതകരാ-യാ ശ്വേത പത്മാസനാ
യാ ബ്രഹ്മാച്യുത ശങ്കര പ്രഭൃതിഭിര്‍-ദേവൈ സദാ പൂജിതാ
സാ മാം പാതു സരസ്വതി ഭഗവതി-നിശ്ശേഷജാഡ്യാപഹാ

-ഭോജനമന്ത്രം
അഹം വൈശ്വാനരോഭൂത്വാ
പ്രാണിനാം ദേഹമാശ്രിതഃ
പ്രാണാപാന സമായുക്ത
പചാമ്യന്നം ചതുര്‍വിധം

അന്നപൂര്‍ണ്ണേ സദാപൂര്‍ണ്ണേ
ശങ്കരപ്രാണവല്ലഭേ
ജ്ഞാന വൈരാഗ്യ സിദ്ധ്യര്‍ത്ഥം
ഭിക്ഷാംദേഹി ച പാര്‍വ്വതി

ബ്രഹ്മാര്‍പ്പണം ബ്രഹ്മഹവിര്‍
ബ്രഹ്മാഗ്നൗ ബ്രഹ്മണാഹുതം
ബ്രഹ്മൈവ തേന ഗന്തവ്യം
ബ്രഹ്മകര്‍മ്മ സമാധിനാ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

സജ്ജനങ്ങളോട്


സനാതന ധര്‍മ്മം അനുശാസിയ്ക്കുന്നത് കാലത്ത് ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉണര്‍ന്നെഴുന്നേല്ക്കണമെന്നാണ്. കുറഞ്ഞ പക്ഷം രാവിലെ അഞ്ചുമണിയ്‌ക്കെങ്കിലും ഉണരണം. ആരോഗ്യ പ്രദവുമാണിത്. കണ്ണുകള്‍ തുറക്കാതെ വലതുവശം തിരിഞ്ഞ് എഴുന്നേറ്റ് ഇരുന്ന് രണ്ടു ഉള്ളംകൈകളും മുന്‍വശത്ത് ചേര്‍ത്തു പിടിച്ച് കണികണ്ടുണരുക. കരാഗ്രേ വസതേ ലക്ഷ്മി- എന്ന പ്രാര്‍ത്ഥന ചൊല്ലുക. എഴുന്നേല്‍ക്കുന്നതിന് മുന്‍പ്- കാലുകള്‍ നിലത്തുവയ്ക്കുന്നതിന്മുന്‍പ്- കൈകള്‍ ഭൂമിയില്‍ തൊട്ടു വന്ദിയ്ക്കുക. സമുദ്ര വസനേ ദേവി- എന്ന പ്രാര്‍ത്ഥന ചൊല്ലുക. ഇവയെല്ലാം വളരെ സാവധാനം ചെയ്താല്‍ മതി.
പല്ലുതേയ്പ്പ് തുടങ്ങിയ നിത്യകര്‍മ്മങ്ങള്‍, ആരോഗ്യമുണ്ടെങ്കില്‍ കുളി എന്നിവ വൈകാതെ ചെയ്യുക. പുഴ, കുളം, കിണര്‍ എന്നിവകളിലെ പച്ചവെള്ളത്തില്‍ കുളിയ്ക്കുന്നതാണുത്തമം. ശിരസ്സില്‍ ജലം ഒഴിയ്ക്കുമ്പോള്‍ - ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി- എന്ന പ്രാര്‍ത്ഥന ചൊല്ലുക. തല തുവര്‍ത്തുന്നതിനു മുന്‍പ് പിന്‍ഭാഗം - നട്ടെല്ലുള്ള ഭാഗം മുതല്‍ തുടയ്ക്കണം. തുടര്‍ന്ന് നാമങ്ങള്‍ ചൊല്ലി രാവിലെ ആറുമണിക്കു മുന്‍പ് വിളക്കുകൊളുത്തണം. ആരോഗ്യമില്ലെങ്കില്‍ കൈയ്യും കാലും ശുദ്ധിവരുത്തിയും ഇതുചെയ്യാം. ഓട്ടുവിളക്കില്‍ നല്ലെണ്ണ ഒഴിച്ച് നമസ്‌തേ രൂപത്തില്‍ രാവിലെ കിഴക്കുഭാഗത്തേയ്ക്കും, വൈകുന്നേരം പടിഞ്ഞാറുഭാഗത്തേയ്ക്കും രണ്ടു തിരിയിട്ട് വിളക്കു തെളിയിക്കാം. സൂര്യോദയത്തിനും അസ്ത മനത്തിനും 24 മിനിട്ട് മുന്‍പും പിന്‍പുമാണ് സന്ധ്യാസമയം. ഏകദേശം കാലത്തും വൈകീട്ടും ഒരുമണിക്കൂര്‍ വിളക്കു കത്തിച്ചുവെയ്ക്കണം. കാലത്ത് അടുക്കള വൃത്തിയാക്കിവച്ചതിനു ശേഷം ഈ ദീപത്തില്‍നിന്നാണ് അടുപ്പില്‍ അഗ്നി പകരേണ്ടു ന്നത്.
വീടിന്നടുത്ത് ക്ഷേത്രമുണ്ടെങ്കില്‍ ദര്‍ശനത്തിന്നുശേഷം അവിടുത്തെ തീര്‍ത്ഥവും മലര്‍നിവേദ്യവും വെറും വയറില്‍ കഴിയ്ക്കണം. കാലത്ത് ബാഡ് കോഫി കഴിച്ച് ക്ഷേത്രത്തില്‍ പോകരുത്. കാലത്ത് രണ്ടോ മൂന്നോ ഗ്ലാസ് ശുദ്ധജലം കുടിയ്ക്കുന്നത് നന്ന്. കിണര്‍വെള്ളം കോരുമ്പോള്‍ തുടിച്ചു കോരണമെന്നത് ഓര്‍മ്മവേണം.
അടുക്കള വൃത്തിയാക്കി വെയ്ക്കണം. ആഹാരം വച്ചുണ്ടാക്കുന്ന സ്ഥലത്തിരുന്ന് തിന്നുകയോ കുടിയ്ക്കുകയോ ചെയ്യരുത്. ആഹാരം തയ്യാറായാല്‍ ആദ്യം, തെക്കുമാറി ഒരു നിശ്ചിത സ്ഥലത്ത് ഒരു ചട്ടുകം ചോറ്, കാക്കയ്ക്ക് നല്‍കണം. കൈകാലുകള്‍ ശുദ്ധി വരുത്തിവേണം ഭക്ഷണത്തിനു മുന്‍പില്‍ ഇരിയ്‌ക്കേണ്ടത്. കാലില്‍ വെള്ളം ഒഴിയ്‌ക്കേണ്ടത് ഉപ്പൂറ്റിയില്‍ നിന്നുമായിരിക്കണം. ആഹാരം എല്ലാം വിളമ്പിയതിനുശേഷം അല്പം ജലം വലതുകൈയ്യിലെടുത്ത് - ബ്രഹ്മാര്‍പ്പണം ബ്രഹ്മഹവിര്‍- എന്ന ഗീതാശ്ലോകം ചൊല്ലി പ്രോക്ഷണം ചെയ്ത് ജലം സേവിച്ചതിനുശേഷമെ ആഹരിക്കാവു. ചിരിച്ചോ, കരഞ്ഞോ, വര്‍ത്തമാനങ്ങള്‍ പറഞ്ഞോ ശബ്ദമുണ്ടാക്കിയോ ആഹരിയ്ക്കരുത്. ഉപ്പ്, പുളി, എരിവ്, മധുരം എന്നിവ വളരെ കുറയ്ക്കണം. ഇലക്കറികളും പഴങ്ങളും ആഹാരമാക്കണം. ഭക്ഷണം കഴിഞ്ഞ് ഒരു ഗ്ലാസ്സ് ജലം കുടിയ്ക്കാം, ഇടയ്ക്കിടെ കുടിക്കുന്നത് നന്നല്ല. വീട്ടിലായാലും പുറത്തായാലും ഗ്ലാസ്സുകള്‍ ചുണ്ടില്‍ തൊടാതെ ഒഴിച്ചു കുടിയ്ക്കണം. കുടിച്ചു കഴിഞ്ഞാല്‍ ഗ്ലാസ് കഴുകി കമിഴ്ത്തിവയ്ക്കണം. ആഹാരം വേണ്ടുന്നതുവാങ്ങി വൃത്തിയായി കഴിച്ച് കൈയ്യും വായും ശുദ്ധി വരുത്തണം. ആഹാരം ഒട്ടും കളയരുത്. എല്ലാ പച്ചക്കറികളും കഴി യ്ക്കുവാന്‍ കുട്ടികളെ പരിശീലിപ്പിയ്ക്കണം. ഒന്നും തന്നെ കടിച്ചു തിന്നരുത്. എല്ലാം കൈകൊണ്ട് പൊട്ടിച്ചുതിന്നുക. എന്തുഭക്ഷിച്ചാലും, മലമൂത്രാദികള്‍ ഒഴിഞ്ഞാലും, വായ നല്ലവണ്ണം കഴുകണം. പിറന്നാള്‍, വിവാഹ നിശ്ചയം, വിവാഹം മുതലായ ശുഭദിനങ്ങളി ലൊന്നുംതന്നെ ശവ സദ്യ (മത്സ്യ മാംസാദികള്‍) അരുത്. മദ്യം വിളമ്പരുത്. ആഹാരം സാത്വികമായിരിക്കണം. വാഴയിലയില്‍ ഉണ്ണുന്നത് ഉത്തമം.
ഉച്ചയൂണിനുശേഷം കിടന്നുറങ്ങരുത്. പുരാണ പാരായണം ചെയ്യുന്നത് നല്ലതാണ്. വൈകുന്നേരം ആറുമണിയ്ക്കുമുന്‍പു തന്നെ അടുക്കള അടയ്ക്കണം. ആറുമുതല്‍ ഏഴുമണിവരെ നാമ ജപം നടത്തണം. ആറുമണിയ്ക്ക് വിളക്കുകൊളുത്തിയാല്‍ ആഹാരം ഉണ്ടാക്കുകയോ കൊടുക്കുകയോ ടി.വി. കാണുകയോ അരുത്. സന്ധ്യ മയങ്ങിയാല്‍ അത്താഴം കഴിയ്ക്കാം. ലളിതമായ ഭക്ഷണമേ രാത്രി കഴിയ്ക്കാവൂ. എട്ടുമണിയ്ക്കു മുന്‍പ് ഭക്ഷണം കഴിച്ചിരിയ്ക്കണം, വൈകിയാല്‍ പഴങ്ങള്‍ മാത്രം കഴിയ്ക്കുക. അത്താഴം കഴിഞ്ഞ് മുറ്റത്ത് അല്പം നടക്കണം. കിടക്കുന്നതിനു മുന്‍പ് സാവധാനം ചെന്ന് ഇരുന്ന് നാമംചൊല്ലി ഇടതുവശം ചെരിഞ്ഞ് കിടന്നുറങ്ങുക. നേരത്തേ കിടന്ന് നേരത്തേ എഴുന്നേല്‍ക്കുക എന്നതാണ് ചിട്ടയായ ജീവിതം.
വീടിനു മുന്‍വശത്ത് കേറിവരുന്ന ഭാഗത്ത് ചെരുപ്പുകള്‍ ഇരു വശങ്ങളിലായി അടുക്കിവെയ്ക്കണം. സ്വീകരണ മുറിയില്‍ ഐശ്വര്യദേവന്റെ ഫോട്ടോ മാത്രം അലങ്കരിച്ചു വയ്ക്കണം. കുട്ടികളെ അഞ്ചുവയസ്സുവരെ അടിയ്ക്കുകയോ ഭയപ്പെടുത്തുകയോ അരുത്. ആറു മുതല്‍ പതിനാറു വയസ്സുവരെ ശാസിച്ചു വളര്‍ത്തണം. പിന്നീട് സ്‌നേഹിതരെപോലെ കൊണ്ടുനടക്കണം. സ്‌നേഹപൂര്‍വ്വം പെരുമാറി അവരെ നേര്‍വഴിയ്ക്ക് കൊണ്ടുവരണം. പുറത്തുപോ കുമ്പോള്‍ കൂടെ കൊണ്ടുപോയി മറ്റുള്ളവരോട് വിനയത്തോടും ഭവ്യതയോടും പെരുമാറുവാന്‍ പഠിപ്പി യ്ക്കണം. അതിഥികള്‍ വീട്ടില്‍ വരുമ്പോള്‍ ആദരവോടും സ്‌നേഹത്തോടും വരവേല്‍ ക്കുവാന്‍ പഠിപ്പിയ്ക്കണം. സ്വന്തം മക്കളുടെ സ്വഭാവ ദൂഷ്യങ്ങള്‍ മറ്റുള്ളവരുടെ മുന്‍പില്‍ അവതരിപ്പിയ്ക്കരുത്. നന്നാക്കി പറയുക യാണ് വേണ്ടത്. എല്ലാവരിലും നന്മ തിന്മകള്‍ കാണും. മറ്റുള്ള കുട്ടികളുമായി താരതമ്യം ചെയ്യുകയുമരുത്. മക്കള്‍ നല്ലവരാകു വാന്‍ സദാ പ്രാര്‍ത്ഥിയ്ക്കണം. ഏതൊരു നല്ല വ്യക്തിയുടെയും പിന്നില്‍ നല്ലൊരു അമ്മ ഉണ്ടാ യിരിയ്ക്കുമെന്നത് സത്യമത്രെ. എല്ലാ മാതാക്കളും ശ്രീ മാതാവാകുവാന്‍ ഇടവരട്ടെ. ഏതു പ്രതിഷ്ഠയാണെങ്കിലും വീടിന്നടുത്തുള്ള ക്ഷേത്രം പ്രധാനമാണ്. ആ തട്ടകത്തിലെ ക്ഷേത്രകാര്യങ്ങളില്‍ നമ്മുടെ പങ്ക് യഥാവിധി സമര്‍പ്പിയ്ക്കുക.
ക്ഷേത്രദര്‍ശനം നിത്യജീവിതത്തിന്റെ ഭാഗമാകണം. ആവലാതികളും മറ്റും പറയുവാനുള്ള സ്ഥലമല്ലിത്. സ്തുതികള്‍ ചൊല്ലി അനുഗ്രഹം വാങ്ങുക. എല്ലാവരും അവരവരുടെ കര്‍മ്മഫലം അനുഭവിച്ചുതന്നെ തീരണം. ഈശ്വരനെ ആശ്രയിച്ചാല്‍ ദുരിതഭാരം കുറഞ്ഞതായി അനുഭവപ്പെടും.
ഗണപതി പ്രധാന പ്രതിഷ്ഠയാണെങ്കില്‍ പ്രദക്ഷിണം കുറഞ്ഞത് ഒന്നും, സൂര്യക്ഷേത്രങ്ങളാണെങ്കില്‍ രണ്ടും, ശിവന് മൂന്നും, ഭഗവതി -വിഷ്ണു ക്ഷേത്രങ്ങളില്‍ നാലും, ശാസ്താവിന് അഞ്ചും, സ്‌കന്ദന് ആറും, ആല്‍വൃക്ഷത്തിന് ഏഴും സ്തുതികള്‍ ചൊല്ലിയാണ് പ്രദക്ഷിണം. മൂലതോ ബ്രഹ്മരൂപായ, മദ്ധ്യതോ വിഷ്ണു രൂപിണേ, അഗ്രതോ ശിവരൂപായ - വൃക്ഷരാജായ തേ നമഃ എന്ന നാമമാണ് ആല്‍സ്തുതി. ഉച്ചകഴിഞ്ഞാല്‍ ഈ പ്രദക്ഷിണം ഇല്ല. നിത്യം ചെയ്യുന്ന ആല്‍ പ്രദക്ഷിണം ശ്വാസംമുട്ട്, ആസ്തമ എന്നിവ ശമിപ്പിക്കും. ക്ഷേത്രത്തില്‍ അരയാലും വീട്ടില്‍ തുളസിയും നട്ടു വളര്‍ത്തണം. ക്ഷേത്രത്തില്‍ ആദ്യം ആലിനും, മതിലിനു പുറത്തും, പിന്നീട് അകത്തും പ്രദക്ഷിണം ചെയ്യണം. ദര്‍ശന സമയത്ത് നട അടഞ്ഞുനില്‍ക്കാതെ ചെരിഞ്ഞുനിന്ന് തൊഴുത് കണ്‍കുളിര്‍ക്കെ വിഗ്രഹത്തില്‍നോക്കി ആനന്ദിയ്ക്കുക. പ്രസാദമൊന്നും നാലമ്പലത്തിനകത്തു വെച്ച് കഴിയ്ക്കരുത്. ചന്ദനവും പുഷ്പവും പുറത്തു വന്ന് ധരിയ്ക്കുക. ചന്ദനം ആവശ്യം കഴിഞ്ഞ് ബാക്കിയുള്ളത് തൂണിലോ, ചുമരിലോ തേയ്ക്കരുത്. മോതിരവിരല്‍ കൊണ്ടു വേണം കുറിതൊടുവാന്‍, സ്റ്റിക്കര്‍ പൊട്ടുകള്‍ അലര്‍ജി ഉണ്ടാക്കുമെന്നതിനാല്‍ വര്‍ജ്ജിയ്ക്കണം. ശുഭ്രവസ്ത്രധാരിയായിരി യ്ക്കണം ഭക്തന്‍. സ്ത്രീകള്‍ കേരളാസാരിയോ, വേഷ്ടി-മുണ്ട് എന്നിവയോ ധരിയ്ക്കുന്നതാണ് നല്ലത്. വില കൂടിയവ ധരിയ്ക്കരുത്. പുരുഷന്മാര്‍ അരയ്ക്കുമീതെ പൂര്‍ണ്ണമായും വസ്ത്രം ധരിയ്ക്കരുത്. ഈശ്വരചൈതന്യം ഉള്‍ക്കൊള്ളുവാന്‍ പര്യാപ്തമാവണം ശരീരം. വളരെ ശുദ്ധിപാലിയ്ക്കുവാന്‍ ശ്രദ്ധിക്കണം. സ്ത്രീകള്‍ സ്വര്‍ണ്ണമാല പൂര്‍ണ്ണമായും ജാക്കറ്റിനുള്ളിലാക്കണം. എപ്പോഴും പുറത്ത് തൂങ്ങിക്കിടക്കരുത്. സ്വര്‍ണ്ണം ഔഷധമായതിനാല്‍ ശരീരത്തോടു ചേര്‍ന്നുവേണം ധരിയ്ക്കുവാന്‍. സ്വര്‍ണ്ണപാദസ്വരം ധരിയ്ക്കരുത്. ശിരസ്സുമുതല്‍ അരഞ്ഞാണം വരെ സ്വര്‍ണ്ണമാവാം. അരയ്ക്കുതാഴെ സ്വര്‍ണ്ണമരുത്. തൊഴുതു കഴിഞ്ഞാല്‍ നാലമ്പലത്തിനുള്ളില്‍തന്നെ ഒരുഭാഗത്ത് അഞ്ചു മിനിട്ട് ധ്യാനിച്ചിരിയ്ക്കണം. കാലിലെ പൊടിതട്ടി എഴുന്നേല്‍ക്കാം. മണ്‍തരിപോലും കൊണ്ടു പോകരുത്. ദര്‍ശനം തുടങ്ങി പുറത്ത് കടക്കുന്നതുവരെ നാമം ജപിയ്ക്കുക, മറ്റു സംസാരങ്ങള്‍ പാടില്ല.
ഭഗവാന്‍ ഭക്തദാസനാണ്. എല്ലാവരോടും സ്‌നേഹത്തോടും ഭവ്യതയോടും പെരുമാറുക. പരസ്പരം ഹരിഃഓം, നമഃശിവായ, നമസ്‌തേ പറഞ്ഞ് അഭിവാദനം ചെയ്യുക. വിദ്യാര്‍ത്ഥികള്‍ ഗുരുനാഥന്മാരെ നമസ്‌തേ പറഞ്ഞ് ആദരിയ്ക്കണം. ഗണപതി വന്ദനം, സരസ്വതിവന്ദനം, വിദ്യാഗോപാലമന്ത്രം എന്നിവ നിത്യശീലമാക്കണം. വളരെ വൃത്തിയായി നടക്കുകയും സഹപാഠികളോടും മറ്റും സ്‌നേഹത്തോടെ പെരുമാറുകയും വേണം. ഒഴിവുദിനങ്ങളില്‍ ഉച്ചവരെ പഠിയ്ക്കുകയും ഉച്ചകഴിഞ്ഞ് കളിയ്ക്കുകയും ചെയ്യാം. പ്രാതഃസ്മരണീയരായ മഹാത്മാക്കളെ മാതൃകയാക്കുക, അവരുടെ ചരിതം പഠിക്കുകയും ജീവിതത്തില്‍ ആചരിയ്ക്കുകയും ചെയ്യുക. സത്സംഗങ്ങളില്‍ പങ്കെടുത്ത് സദാചാരബോധവും ആത്മബലവും ആര്‍ജ്ജിയ്ക്കുക, സമാജത്തെ സേവിയ്ക്കുക, നരസേവ-നാരായണ സേവ-മാനവസേവ-മാധവസേവ- എന്നത് സാക്ഷാത്ക്കരിയ്ക്കുക. എല്ലാവര്‍ക്കും മാതൃകയായിത്തീരുക. മാന്യമായി പെരുമാറുക. ഈശ്വരാനുഗ്രഹത്തിനായി പ്രാര്‍ത്ഥിയ്ക്കുക. ഭാരതഭൂമിയുടെ സാംസ്‌ക്കാരിക പാരമ്പര്യം പഠിയ്ക്കുക, ഹിന്ദുവാണെന്നതില്‍ അഭിമാനംകൊള്ളുക.

സത്സംഗം

ഹരിഃഓം

ഗൃഹത്തിലായാലും ദേവാലയത്തിലായാലും എന്തു പ്രാര്‍ത്ഥിക്കണം, എങ്ങിനെ പ്രാര്‍ത്ഥിയ്ക്കണം എന്നതിന് ഒരു ചിട്ട കണ്ടു വരുന്നില്ല. അതിനൊരു മാര്‍ഗ്ഗദര്‍ശനമാണിത്. കൂടുതലും കുട്ടികളെ ഉദ്ദേശിച്ചാണുതാനും. കാരണം അവരാണ് നേര്‍വഴിയറിയാതെ ഉഴലു ന്നത്.
ജീവിതത്തിലെ ഏതു പ്രതിബന്ധങ്ങളേയും തരണം ചെയ്യുവാന്‍ പ്രാര്‍ത്ഥനകള്‍കൊണ്ട് കഴിയും. അതിനാണ് മഹാത്മാക്കള്‍ വരുംതല മുറകള്‍ക്കുവേണ്ടി ഇതെല്ലാം എഴുതിവെച്ചത്. സന്ധ്യാനാമങ്ങളായി ഗൃഹത്തിലും, സത്സംഗങ്ങളായി ക്ഷേത്രങ്ങളിലും നാമങ്ങള്‍ ചൊല്ലു ന്നത് വളരെ ഗുണകരമാണ്. സനാതനധര്‍മ്മത്തിലെ ബാലപാഠങ്ങളെല്ലാം ബാലമനസ്സുകളില്‍ രൂഢമൂലമാക്കുന്നതിന് എല്ലാ അച്ഛനമ്മമാരും, ഗുരുക്കന്മാരും ഒത്തൊരുമിച്ച് പ്രവര്‍ത്തിയ്‌ക്കേണ്ടതിന്റെ ആവശ്യകത കൂടിവരുന്നു.  
സത്സംഗവും നാമജപവും എവിടെ കണ്ടാലും പങ്കെടുക്കുകയാണ് ഒരു സാധകന്റെ ധര്‍മ്മം. നിരന്തരമായ നാമജപം മൂലം മനഃശുദ്ധി കൈവരുകയും നിര്‍മ്മലമായ മനസ്സില്‍ ഈശ്വരഭാവം വളര്‍ന്നുവ രുകയും ഇഹലോകത്തിലും പരലോകത്തിലും ഗതിയുണ്ടാകുകയും ചെയ്യും.
ബാലമനസ്സുകളില്‍ ധര്‍മ്മബോധം ഊട്ടിയുറപ്പിയ്ക്കുന്നതിന് സ്വയം തയ്യാറാവുകയും മറ്റുള്ളവരെ പ്രേരിപ്പിയ്ക്കുകയും ചെയ്യുക. സാമൂഹ്യഭക്തി വളര്‍ത്തി ഉത്തമഭാരതന്മാരായിത്തീരുവാന്‍ അവസരമുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നു. പാഠ്യപദ്ധതി ആദ്യാവസാനം ഒരു ആവര്‍ത്തി വായിക്കണമെന്നപേക്ഷ.

സമര്‍പ്പണം ഈശ്വരസേവാര്‍ത്ഥം

രവികുമാര്‍ ശര്‍മ്മ
ശ്രീതിരുവളയനാട് ഭഗവതി & ശാസ്താക്ഷേത്രം,
തോട്ടക്കര, ഒറ്റപ്പാലം 2
ഫോണ്‍: 9446478112