നവഗ്രഹ കീര്‍ത്തനങ്ങള്‍

1. ആദിത്യന്‍ (സൂര്യന്‍)

ജപാകുസുമസങ്കാശം കാശ്യപേയം മഹാദ്യുതിം
തമോരിം സര്‍വ്വപാപഘ്‌നം ഭാസ്‌ക്കരം പ്രണമാമ്യഹം

2. ചന്ദ്രന്‍

ദധിശംഖതുഷാരാഭം ക്ഷീരോദാര്‍ണ്ണവ സംഭവം
നമാമി ശശിനം സോമം ശംഭോഃമകുടഭൂഷണം

3. ചൊവ്വ (കുജന്‍)

ധരണീ ഗര്‍ഭ സംഭൂതം വിദ്യുത്കാഞ്ചന സന്നിഭം
കുമാരം ശക്തിഹസ്തം ച മംഗളം പ്രണമാമ്യഹം

4. ബുധന്‍ 

പ്രിയംഗു കലികാശ്യാമം രൂപേണാ പ്രതിമംബുധം
സൗമ്യം സൗമ്യ ഗുണോപേതം തം ബുധം പ്രണമാമ്യഹം

5. വ്യാഴം (ഗുരു)

ദേവാനാം ച ഋഷീണാം ച ഗുരും കാഞ്ചന സന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം തം ഗുരും പ്രണമാമ്യഹം

6. ശുക്രന്‍ 

ഹിമകുന്ദമൃണാളാഭം ദൈത്യാനാം പരമംഗുരും
സര്‍വ്വശാസ്ത്ര പ്രവക്താരം ഭാര്‍ഗ്ഗവം പ്രണമാമ്യഹം

7. ശനി 

നീലാഞ്ജന സമാഭാസം രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡ സംഭൂതം തം ശനിം പ്രണമാമ്യഹം

8. രാഹു 

അര്‍ധകായം മഹാവീര്യം ചന്ദ്രാദിത്യ വിമര്‍ദ്ദനം
സിംഹികാ ഗര്‍ഭസംഭൂതം തം രാഹും പ്രണമാമ്യഹം

9. കേതു

പലാശ പുഷ്പസങ്കാശം താരകാകാര മസ്തകം
രൗദ്രം സര്‍വ്വഗുണോപേതം തം കേതും പ്രണമാമ്യഹം

- നമഃ സൂര്യായ സോമായ മംഗളായ ബുധായ ച
ഗുരുശുക്ര ശനിഭ്യശ്ച രാഹവേ കേതവേ നമഃ

1 അഭിപ്രായം:

  1. ഗ്രഹസ്ഥനു പിതൃകര്‍മ്മം ഇഹലോക ബാധ്യതകളില്‍ വെച്ച് ഏറ്റവും മുഖ്യമായതാണ്.മരിച്ചവരുടെ ആത്മാക്കള്‍ക്ക് പിതൃദേവതകളുടെ പ്രീതി ലഭിക്കുന്നതിന് ചെയ്യുന്ന യജ്ഞമാണ് ശ്രാദ്ധം.പഞ്ചമഹായജ്ഞങ്ങളില്‍ ഉള്‍പ്പെടുന്ന പിതൃയജ്ഞമാണ് ഇത്. വംശ വൃധിക്കും, സമ്പത്തിനും, പിതൃ പ്രീതിക്കും ഇത് ആവശ്യമാണെന്ന് പുരാണഗ്രന്ഥങ്ങളില് പറയുന്നു.ഒട്ടുമിക്ക സ്മൃതികളിലും ശ്രാദ്ധത്തിന്റെ മഹ്ത്വത്തെക്കുറിച്ചും അത്ചെയ്യേണ്ട രീതീയെക്കുറിച്ചും പ്രസ്താവിച്ചിരിക്കുന്നു.ചോറ്, എള്ള്, പാല്, തൈര്‍, ദര്‍ഭ, കറുക, ചെറുള, തുടങ്ങിയാണ് പ്രധാനമായും പിതൃപൂജക്കുള്ള ദ്രവ്യമായി ഉപയോഗിക്കുന്നത്.പുണ്യവനങ്ങളിലും നദിതീരങ്ങളിലും വിജനപ്രദേശങ്ങളിലും ചെയ്യപ്പെടുന്ന ശ്രാദ്ധങ്ങളാല്‍ പിതൃക്കള്‍ സന്തുഷ്ടരാക്കപ്പെടുന്നു.

    ശ്രാദ്ധ കര്‍മ്മം മൂന്ന് വിധത്തിലുണ്ട്. അന്ന ശ്രാദ്ധം, ആമ ശ്രാദ്ധം, ഹിരണ്യ ശ്രാദ്ധം. ഉണക്കലരിയും, എള്ളും നനച്ചു ബാലിയിടുന്നതാണ് ആമ ശ്രാദ്ധം, സങ്കല്‍പ്പപൂര്‍വ്വം ആചാര്യന് ധനം ദാനം ചെയ്യുന്നത് ഹിരണ്യ ശ്രാദ്ധം, ക്ഷീരം, ജലം, മധു, ചെറുള, എള്ള്, നെയ്യ് ഇവകൊണ്ട് സങ്കല്‍പ്പപൂര്‍വ്വം പിതൃ ക്രിയകള്‍ ചെയ്യുന്നതാണ് അന്ന ശ്രാദ്ധം.

    എല്ലാ അമാവാസികളിലും പിതൃകര്‍മ്മം ചെയ്യേണ്ടതാണ്. അമാവാസിതോറും ബലിയിടാന്‍ കഴിഞ്ഞില്ലെങ്കില്‍ തര്‍പ്പണമെങ്കിലും ചെയ്യണം. കന്നി, കുംഭ മാസങ്ങളിലെ കറുത്ത ഷഷ്ടി മുതല്‍ അമാവാസി വരെ പത്തു ദിവസത്തേക്ക് മഹാളയാ കാലമെന്നു പറയുന്നു. ഇത് പിത്രുക്കളുടെ ഉത്സവകാലമാണ്. ഈ കാലത്തില്‍ സപ്തമി, അഷ്ടമി, നവമി, ഇവ അഷ്ടകാലമാണ്. ഇതില്‍ അഷ്ടമി പിതൃക്രിയകള്‍ക്കു പ്രധാനമാണ്. ഇടവ രാശിയില്‍ ശ്രദ്ധ കര്‍മ്മം നിഷിദ്ധമാണ്.

    നക്ഷത്രങ്ങള്‍ സങ്കല്‍പ്പിച്ചുള്ള സഷ്രധന്ഗല്ക്കു്ധങ്ങള്ക്ക് തിതിയും നക്ഷത്രവും. അസ്തമയത്തുനി ആര് നാഴിക വരെ യെങ്കിലും വേണം. ഒരുമാസത്തില്‍ രണ്ട് പ്രാവശ്യം തിഥി നക്ഷത്രങ്ങള്‍ വരിക യാണെങ്കില്‍ കേരളത്തില്‍ ആദ്യത്തെ താണ് സ്വാകരിക്കുന്നത്.
    ഇത് ചെയ്യണമെങ്കില്‍ വ്രതം എടുത്തിരിക്കണം എന്നാണ് പ്രമാണം.

    മറുപടിഇല്ലാതാക്കൂ