സത്സംഗം

ഇരിയ്ക്കുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും നമസ്‌ക്കരിയ്ക്കുക. മൂന്ന് തവണ ഓംകാരം ജപിയ്ക്കുക. ആദ്യം മെല്ലെയും, മദ്ധ്യം ഉയര്‍ന്നും അവസാനം താഴ്ന്നും ചൊല്ലുക- രൂപം ശംഖ്-

-ഗുരുവന്ദനം

ഓം ഗുരുര്‍ബ്രഹ്മാ ഗുരുര്‍വിഷ്ണുഃ
- ഗുരുര്‍ദേവോ മഹേശ്വരഃ
ഗുരുസാക്ഷാത് പരം ബ്രഹ്മാ
- തസ്‌മൈ ശ്രീ ഗുരവേ നമഃ

-അജ്ഞാന തിമിരാന്ധസ്യ
-ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
-തസ്‌മൈ ശ്രീ ഗുരവേ നമഃ

-അഖണ്ഡമണ്ഡലാകാരം
- വ്യാപ്തം യേന ചരാചരം
തത്പദം ദര്‍ശിതം യേന-
തസ്‌മൈ ശ്രീ ഗുരവേ നമഃ

-അനേക ജന്മ സംപ്രാപ്ത
-കര്‍മ്മബന്ധ വിദാഹിനേ
ആത്മജ്ഞാന പ്രദാനേന
-തസ്‌മൈ ശ്രീ ഗുരവേ നമഃ

-ബ്രഹ്മാനന്ദം പരമസുഖദം
-കേവലം ജ്ഞാനമൂര്‍ത്തിം
ദ്വന്ദ്വാതീതം ഗഗന സദൃശം
-തത്വമസ്യാദി ലക്ഷ്യം
ഏകം നിത്യം വിമലമചലം
-സര്‍വ്വധീ സാക്ഷിഭൂതം
ഭാവാതീതം ത്രിഗുണരഹിതം-
സദ്ഗുരും തം നമാമി

-ഗണപതിവന്ദനം 
 
ഓം ഏകദന്തായ വിദ്മഹേ-വക്രതുണ്ഡായ ധീ മഹി
തന്നോ ദന്തി പ്രചോദയാത്
-ഏകദന്തം മഹാകായം-തപ്തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം-വന്ദേഹം ഗണനായകം
-ഗജാനനം ഭൂതഗണാദിസേവിതം-കപിത്ഥജംബൂഫലചാരുഭക്ഷകം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘ്‌നേശ്വരപാദപങ്കജം
-സര്‍വ്വ വിഘ്‌നഹരം ദേവം-സര്‍വ്വ വിഘ്‌ന വിവര്‍ജിതം
സര്‍വ്വസിദ്ധി പ്രദാതാരം-വന്ദേഹം ഗണനായകം
-രൂപം ബലം ശ്രീയം ദേഹി-യശോ വീര്യം ഗജാനന
മേധാം പ്രജ്ഞാം തഥാകീര്‍ത്തിം-വിഘ്‌നരാജ നമോസ്തുതേ
-ആദിപൂജ്യായ ദേവായ-ദന്തമോദക ധാരിണേ
വല്ലഭാ പ്രാണകാന്തായ-ശ്രീ ഗണേശായ മംഗളം

2 അഭിപ്രായങ്ങൾ:

  1. അപ്പോൾ ഗജേന്ദ്രനായി ജനിച്ചു എങ്കിലും ഭഗവാന്റെ കൃപയാൽ വേണ്ട സമയത്ത് ഭഗവാനെ സ്മരിക്കാനും തദ്വാര എല്ലാ ബന്ധനങളിൽ നിന്നും, ഗ്രാഹത്തിൽ നിന്നും പിന്നെ ഈ ഗ്രഹത്തിൽ നിന്നും, നിത്യ മോചനവും കിട്ടി. ഭഗവാൻ തന്റെ ഭക്തനെ എങ്ങിനെ അനുഗ്രഹിക്കുമെന്ന് ശ്രീമത് ഭഗവത് ഗീതയിൽ പറയുന്നുണ്ട് *ദദാമി ബുദ്ധിയോഗം തം യേന മാമുപയന്തി തേ* എന്ന് (ഗീത 10.10). എന്നെ ഭജിച്ചവർക്ക്, ആശ്രയിച്ചവർക്ക്, വേണ്ട സമയത്ത് വേണ്ടത് ചെയ്യാനുള്ള സത്ബുദ്ധി കൊടുത്ത് ഭഗവാൻ അനുഗ്രഹിക്കും. അപ്രകാരം പൂർവ്വജന്മം ചെയ്ത ഹരി പൂജയുടെ ഫലമായി ഗജേന്ദ്രന് ആ ഹരിഭക്തി ഉണ്ടായി.
    അങ്ങിനെ സംസാരബന്ധന വിമുക്തി നേടിയ ഇന്ദ്രദ്യുമ്നനായ ഗജേന്ദ്രൻ രൂപസാമീപ്യം കൈവരിച്ച് ശ്രീഹരിയോടു കൂടി ഗരുഡവാഹനത്തിലിരുന്ന് വൈകുണ്ഠം പ്രാപിച്ചു. ഇത് കണ്ടു നിന്നിരുന്ന ദേവന്മാരും മറ്റും ഭഗവാന്റെഭക്തവാത്സല്യത്തെ കീർത്തിച്ചു.
    ഈ കഥയുടെ ശ്രുതിഫലത്തെ കുറിച്ച് ശ്രീശുകൻ പറയുന്നു, ഹേ പരീക്ഷിത്തേ, *കൃഷ്ണാനുഭാവോ ഗജരാജമോക്ഷണം* ശ്രീകൃഷ്ണ മാഹാത്മ്യത്തെ പ്രകീർത്തിക്കുന്ന *ഗജേന്ദ്രമോക്ഷം* എന്ന ഈ ചരിതത്തെ കേൾക്കുന്നവർക്ക് സത്കീർത്തി വർദ്ധിക്കും, കലിദോഷം ബാധിക്കയില്ല, ദുഃസ്വപ്നങൾ ഉണ്ടാകില്ല, പുറമേ ഈ ജന്മാവസാനത്തിൽ സ്വർഗ്ഗ പ്രാപ്തിയും സിദ്ധിക്കും.
    ശ്രുതിഫലത്തെ ആവർത്തിച്ചു കൊണ്ട് വീണ്ടും പറഞ്ഞു, പുരുഷാർത്ഥങളെ ആഗ്രഹിക്കുന്നവർ ഈ കഥയെ ഭക്തിയോടെ കേൾക്കുകയോ കീർത്തിക്കുകയോ ചെയ്യുന്നതുകൊണ്ട് ദുഃസ്വപ്നങൾ ഇല്ലാത്തവരായി പരമപുരുഷാർത്ഥത്തെ പ്രാപിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. Top 25 Best Movies on YouTube (with Videos) - Videoodl.cc
    1. “Dinosaur's Revenge” (1980). With this title, it's an homage to the popular animated film, with its characters youtube to mp3 convert The Movie Show.

    മറുപടിഇല്ലാതാക്കൂ