ദാരിദ്ര്യദഹന ശിവസ്‌തോത്രം

വിശ്വേശ്വരായ നരകാര്‍ണവ താരണായ
കര്‍ണ്ണാമൃതായ ശശീശേഖര ധാരണായ
കര്‍പ്പൂര കാന്തി ധവളായ ജടാധരായ
ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ

ഗൌരീപ്രിയായ രജനീശ കലാധരായ
കാലാന്തകായ ഭുജഗാധിപ കങ്കണായ
ഗംഗാധരായ ഗജരാജ വിമര്‍ദ്ദകായ
ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ

ഭക്തപ്രിയായ ഭവരോഗ ഭയാപഹായ
ഉഗ്രായ ദുര്‍ഗ്ഗഭവസാഗര താരണായ
ജ്യോതിര്‍മയായ ഗുണനാമ സുനൃത്യകായ
ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ

ചര്‍മ്മാംബരായ ശവഭസ്മ വിലേപനായ
ഫാലേക്ഷണായ ഫണികുണ്ഡല മണ്ഡിതായ
മഞ്ജീര പാദയുഗളായ ജടാധരായ
ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ

പഞ്ചാനനായ ഫണിരാജ വിഭൂഷണായ
ഹേമാംശുകായ ഭുവനത്രയ മണ്ഡിതായ
ആനന്ദഭൂതിവരദായ തമോമയായ
ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ

ഭാനുപ്രിയായ ഭവസാഗര താരണായ
കാലാന്തകായ കമലാസന പൂജിതായ
നേത്രത്രയായ ശുഭലക്ഷണ ലക്ഷിതായ
ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ

രാമപ്രിയായ രഘുനാഥ വരപ്രദായ
നാഗപ്രിയായ നരകാര്‍ണ്ണവ താരണായ
പുണ്യേഷു പുണ്യഭരിതായ സുരാര്‍ച്ചിതായ
ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ

മുക്തേശ്വരായ ഫലദായ ഗണേശ്വരായ
ഗീതപ്രിയായ വൃഷഭേശ്വര വാഹനായ
മാതംഗചര്‍മ്മവസനായ മഹേശ്വരായ
ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ
ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ
ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ

1 അഭിപ്രായം:

  1. We need to find time to create positive thoughts for others any time during the day even while walking, driving, cooking or even when at work. Everyone goes through sorrow at some point in their life. So don't think this is a waste of time but a responsibility to the world.
    .അവാച്യമായ പ്രണയ സാഫല്യത്തിന്റെ ഈശ്വരഭാവമാണ് അർദ്ധനാരീശ്വരൻ. ശ്രീപാർവ്വതിയുടെ ആജ്ഞയനുസരിച്ച് ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ചു. ഇതിൽ ശിവന് അഭിമാനവും സന്തുഷ്ടിയുമുണ്ടായി. ശിവൻ അരുണാചലത്തിൽ തപസ്സനുഷ്ടിക്കുന്ന ഭാര്യ ശ്രീപാർവ്വതിയെ ശിവൻ തന്റെ മടിയിൽ ഇടത്തെ തുടയിൽ ഇരുത്തി. പാർവ്വതിയാകട്ടെ ആ ശരീരത്തിൽ ലയിച്ച് ചേർന്നു. ആ ശരീരത്തിന്റെ വലത് ഭാഗം ശിവചിഹ്നങ്ങളായ ജഡ, സർപ്പം തുടങ്ങിയവയായും ഇടത് ഭാഗം പാർവ്വതിയുടെ സ്ത്രീശരീരമായും കൂടിച്ചേർന്നു. പാർവ്വതി പരമേശ്വരന്മാരുടെ പ്രണയസാഫല്യത്തിന്റെ മൂർത്തിമദ് ഭാവമാണ് അർദ്ധനാരീശ്വരൻ..ശൈവം, ശാക്തേയം എന്നീ രണ്ടു ശാഖകളുടെ സം‌യോജിതമായ ആരാധനാ സമ്പ്രദായങ്ങളും താന്ത്രിക ക്രിയകളിലെ ഏകത്വവും അർദ്ധനാരീശ്വര സങ്കല്പത്തിലും, ആചാരങ്ങളിലും പലയിടങ്ങളിലും ദർശിക്കാവുന്നതാണ്.പകുതി സ്ത്രീയും പകുതി പുരുഷനുമായ ഹിന്ദു ദേവത സങ്കൽപമാണ്‌ അർദ്ധനാരീശ്വരൻ.

    മറുപടിഇല്ലാതാക്കൂ