വ്രതങ്ങള്‍

തിങ്കളാഴ്ച വ്രതം :-

ജാതകത്തിലെ ചന്ദ്രന്റെ ദോഷം പരിഹരിക്കുന്നതിനും മംഗല്യസിദ്ധിയ്ക്കും വൈധവ്യദോഷ പരിഹാര ത്തിനും ഈ വ്രതം അനുഷ്ഠിക്കുന്നു. സാമാന്യ വ്രതവിധിയനു സരിച്ചുള്ള നിഷ്ഠകളും ശുദ്ധിയും പാലിച്ചുകൊണ്ടും ഉപവസിച്ചു കൊണ്ടും ഈ ദിവസം കഴിയണം. ജാതകത്തില്‍ ചന്ദ്രന് പക്ഷ ബലമുള്ളവര്‍, ചന്ദ്രദശാകാലത്ത് ഈ വ്രതം അനുഷ്ഠിക്കുകയാ ണെങ്കില്‍ ദുര്‍ഗ്ഗാക്ഷേത്രദര്‍ശനം നടത്തുക, ദേവീമാഹാത്മ്യം പാരാ യണം ചെയ്യുക, വെളുത്തപൂക്കള്‍കൊണ്ട് ദുര്‍ഗ്ഗാദേവിയ്ക്ക് അര്‍ച്ചന നടത്തുക ആദിയായ കര്‍മ്മങ്ങള്‍ അനുഷ്ഠിയ്ക്കുന്നത് ഉത്തമമാണ്. ജാതകത്തില്‍ ചന്ദ്രന് പക്ഷബലമില്ലാത്തവര്‍ ആ ദശാകാലത്ത് ഭദ്രകാളീക്ഷേത്രദര്‍ശനമാണ് നടത്തേണ്ടത്. പൗര്‍ണ്ണ മിയും തിങ്കളാഴ്ചയും ഒത്തുചേര്‍ന്നുവരുന്ന ദിവസം ദുര്‍ഗ്ഗാക്ഷേത്ര ദര്‍ശനവും, അമാവാസിയും തിങ്കളാഴ്ചയും ഒത്തുചേര്‍ന്നുവരുന്ന ദിവസം ഭദ്രകാളീക്ഷേത്രദര്‍ശനവും നടത്തുന്നത് ചന്ദ്രദോഷ ശാന്തിയ്ക്ക് ഉത്തമമാണ്.
മംഗല്യസിദ്ധിയ്ക്കും വൈധവ്യദോഷപരിഹാരത്തിനുമായി തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നവര്‍ സാമാന്യമായ വ്രതനിഷ്ഠ, ഉപവാസം എന്നിവ അനുഷ്ഠിയ്ക്കുകയും ഉമാമഹേശ്വര ക്ഷേത്ര ത്തില്‍ ദര്‍ശനം നടത്തുകയും സ്വയംവരാര്‍ച്ചന നടത്തുകയും ചെയ്യേണ്ടതാണ്. സ്വയംവര പാര്‍വ്വതീസ്‌തോത്രങ്ങള്‍ വ്രതകാലത്ത് ജപിയ്ക്കുന്നതും ഉത്തമമാണ്. ദോഷകാഠിന്യ മനുസരിച്ച് 12,18,41 ദിവസങ്ങളില്‍ തുടര്‍ച്ചയായി ഈ വ്രതമനുഷ്ഠിക്കാം. ശ്രാവണ മാസത്തില്‍ തിങ്കളാഴ്ചവ്രതമനുഷ്ഠിയ്ക്കുന്നത് കൂടുതല്‍ ഉത്തമ മാണ്. അതുപോലെ രോഹിണീ നക്ഷത്രവും തിങ്കളാഴ്ചയും ഒത്തു വരുന്ന ദിവസം ചന്ദ്രദോഷ ശാന്തി കര്‍മ്മങ്ങളും സ്വയംവര പൂജയും നടത്തുന്നത് കൂടുതല്‍ ഫലപ്രാപ്തി നല്‍കുന്നു.

ചൊവ്വാഴ്ച വ്രതം :- 

ജാതകപ്രകാരം ചൊവ്വാദശാകാലമുള്ളവര്‍, ചൊവ്വാദോഷംമൂലം വിവാഹതടസ്സം നേരിടുന്നവര്‍, പാപസാമ്യം കൂടാതെ വിവാഹം കഴിയ്‌ക്കേണ്ടിവരുന്നതുമൂലം ചൊവ്വായുടെ അനിഷ്ടഫലങ്ങള്‍ അനുഭവിയ്ക്കുന്നവര്‍ എന്നിവരൊക്കെ ചൊവ്വാഴ്ച വ്രതം അനുഷ്ഠിയ്ക്കുന്നത് ഉത്തമമാണ്. സാമാന്യ വ്രതനിഷ്ഠ, ഉപവാസം എന്നിവ അനുഷ്ഠിയ്ക്കുക, ചുവന്നപൂക്കള്‍ കൊണ്ട് അംഗാരക പൂജ നടത്തുക, അംഗാരക സ്‌തോത്രങ്ങള്‍ ജപിയ്ക്കുക എന്നിവയൊക്കെ ഈ ദിവസം ചെയ്യേണ്ടതാണ്. ചൊവ്വ ഉച്ചരാശിയായ മകരത്തില്‍ സഞ്ചരിയ്ക്കുന്ന കാലം ഈ വ്രതം അനുഷ്ഠിയ്ക്കുന്നത് കൂടുതല്‍ ഫലപ്രദമായിരിക്കും. വ്രതദിവസം സന്ധ്യ കഴിഞ്ഞ് ഉപ്പുചേര്‍ത്ത ആഹാരം കഴിയ്ക്ക രുത്. ദോഷകാഠിന്യം അനുസരിച്ച് 12,18,41 എന്നീ കണക്കില്‍ തുടര്‍ ച്ചയായി ചൊവ്വാഴ്ചകളില്‍ വ്രതമനുഷ്ഠിയ്ക്കാം. ജാതകത്തില്‍ ചൊവ്വ ഓജരാശിയില്‍ നില്‍ക്കുന്നവര്‍ വ്രതദിവസം സുബ്രഹ്മണ്യ ക്ഷേത്രദര്‍ശനവും സുബ്രഹ്മണ്യപ്രീതികരങ്ങളായ സ്‌തോത്രങ്ങള്‍ ജപിയ്‌ക്കേണ്ടതുമാണ്. ചൊവ്വ യുഗ്മരാശിയിലാണ് നില്‍ക്കുന്ന തെങ്കില്‍ ഭദ്രകാളീക്ഷേത്രദര്‍ശനം, ഭദ്രകാളീ സ്‌തോത്ര ജപം എന്നിവയാണ് അനുഷ്ഠിയ്‌ക്കേണ്ടത്.

ബുധനാഴ്ച വ്രതം :- 

ബുധദശാകാലമുള്ളവര്‍ ബുധനാഴ്ചതോറും ഈ വ്രതം അനുഷ്ഠിയ്ക്കുന്നത് ഉത്തമമാണ്. സാമാന്യ വ്രത സിദ്ധികളും ഉപവാസവും അനുഷ്ഠിയ്ക്കുക. വ്രതദിവസം പച്ച നിറമുള്ള പൂക്കള്‍ കൊണ്ട് ബുധനെ പൂജിയ്ക്കുക, ശ്രീകൃഷ്ണ ക്ഷേത്ര ദര്‍ശനം നടത്തുക എന്നിവയും വേണം.

വ്യാഴാഴ്ച വ്രതം :- 

വ്യാഴദശാകാലമുള്ളവര്‍, വ്യാഴം ചാരവശാല്‍ അനിഷ്ഠമായവര്‍ എന്നിവര്‍ ഈ വ്രതമനുഷ്ഠിയ്ക്കുന്നത് ഉത്ത മമാണ്. വ്രതദിവസം വിഷ്ണുക്ഷേത്രദര്‍ശനം, മഞ്ഞപൂക്കള്‍ കൊണ്ട് വ്യാഴപൂജ എന്നിവ അനുഷ്ഠിയ്‌ക്കേണ്ടതാണ്. തുടര്‍ച്ച യായി നിശ്ചിതവ്യാഴാഴ്ചകള്‍ വ്രതമനുഷ്ഠിച്ചശേഷം വ്രതസ മാപ്തി വരുത്തുന്ന വ്യാഴാഴ്ച വിഷ്ണുപൂജ, വ്യാഴപൂജ, ബ്രാഹ്മ ണഭോജനം എന്നിവ നടത്തുകയും വേണം. തികച്ചും സാത്ത്വിക മായ മനോഭാവത്തോടുകൂടി വേണം വ്യാഴാഴ്ച വ്രതം അനുഷ്ഠി യ്ക്കുവാന്‍.

വെള്ളിയാഴ്ച വ്രതം :- 

ശുക്രദശാകാലമുള്ളവരാണ് ഈ ദിവസം വ്രതം അനുഷ്ഠിയ്‌ക്കേണ്ടത്. പൊതുവായ ഐശ്വര്യത്തിനും വെള്ളിയാഴ്ച വ്രതമനുഷ്ഠിയ്ക്കാം. സാമാന്യവ്രതവിധികളും ഉപവാസവും പാലിയ്ക്കുക, ലക്ഷ്മീദേവീക്ഷേത്രം, അന്നപൂര്‍ണ്ണേ ശ്വരീ ക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തുക. വെളുത്ത പൂക്കള്‍കൊണ്ട് ശുക്രപൂജ ചെയ്യുക, എന്നിവയാണ് വ്രതദിവസം അനുഷ്ഠിയ്‌ക്കേണ്ട കര്‍മ്മങ്ങള്‍. മംഗല്യസിദ്ധി, ധനധാന്യസമൃദ്ധി എന്നിവ പ്രധാന്യം ചെയ്യുവാന്‍ കഴിയുന്ന വ്രതമാണിത്.

ശനിയാഴ്ച വ്രതം :- 

ഏഴരശനി, കണ്ടകശനി, ശനിദശ എന്നിവ യുടെ ദോഷങ്ങള്‍ അകറ്റുന്നതിന് ഈ ദോഷകാലങ്ങളില്‍ മുഴു വനും ശനിയാഴ്ച വ്രതമനുഷ്ഠിയ്ക്കുന്നത് ഉത്തമമാണ്. സാമാന്യ വ്രതവിധി, ഉപവാസം, ഒരിയ്ക്കലൂണ് എന്നിവ പാലിയ്ക്കണം. ശനീശ്വരകീര്‍ത്തനങ്ങള്‍, ശാസ്താകീര്‍ത്തനങ്ങള്‍ എന്നിവ ജപിയ്ക്കുകയും ശാസ്താക്ഷേത്രദര്‍ശനം നടത്തി നീരാഞ്ജനം തുടങ്ങിയ വഴിപാടുകള്‍ നടത്തണം. കറുത്തവസ്ത്ര ധാരണം, ശനീശ്വരപൂജ എന്നിവയും ഉത്തമമാണ്. ശനിദോഷമുള്ളവര്‍ അന്ന് എണ്ണതേയ്ച്ചുകുളി, ക്ഷൗരം എന്നിവ കര്‍ശനമായി ഒഴിവാക്കണം. നിശ്ചിതദിവസങ്ങളിലെ വ്രതാനുഷ്ഠാനങ്ങള്‍ നിര്‍വഹിച്ചശേഷം അതാതു ഗ്രഹശാന്തികര്‍മ്മങ്ങളായ പൂജ, ഹോമം എന്നിവ നട ത്തുന്നതാണ് ഉത്തമം. ചൊവ്വാദോഷ പരിഹാരത്തിനായി 12 ചൊ വ്വാഴ്ച വ്രതമനുഷ്ഠിച്ചു എന്നുകരുതുക, 12-ാം ചൊവ്വാഴ്ച അംഗാരകപൂജ, ഹോമം, യന്ത്രധാരണം, രത്‌ന ധാരണം തുടങ്ങിയവും നടത്തുന്നത് ഫലപ്രദമാണ്.

1 അഭിപ്രായം:

  1. ശ്രി രാമന്‍ എര്‍ക്കര യുടെ പത്രാധിപത്യത്തില്‍ ഏതാണ്ട് 15 കൊല്ലം പ്രസിധീകരിച്ച "അനാദി" മാസികയില്‍ പലരും പലപ്പോഴായി കുറെ യജുര്വെദീയ മന്ത്രങ്ങളുടെ അര്‍ത്ഥസഹിതം ലേഖനങ്ങള്‍ എഴുതുകയുണ്ടായിട്ടുണ്ട്. അദ്ദേഹത്തിനെ മരണശേഷം അനാദി പ്രസിധികരണം നിലചെന്നു മാത്രമല്ല, അവുടെ copy പോലും ഇന്നു കിട്ടാന്‍ വിഷമം ആണ്. ഭാഗ്യതിന്നു തിരുനാവായ ദേവസ്വം ഇതിലെ ചില വൈദിക ലേഖനങ്ങള്‍ എല്ലാം ചേര്‍ത്തു ഒരു Volume പ്രസിധീകരിചു. സാമ്പത്തിക വിഷമം കാരണം പിന്നെ ഒന്നും ഉണ്ടായില്ല.കിഴാനെല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരി യുടെ വക തര്‍ജമ കാലടിയിലെ വേദവിദ്യാപ്രതിസ്ഥാനം എന്ന് ഒരു group പ്രസിധീകരിചിട്ടുന്ടെന്നാണ് എന്റെ ഓര്‍മ്മ.@Thrivikram

    മറുപടിഇല്ലാതാക്കൂ