ഹരിഃഓം
ഗൃഹത്തിലായാലും ദേവാലയത്തിലായാലും എന്തു പ്രാര്‍ത്ഥിക്കണം, എങ്ങിനെ പ്രാര്‍ത്ഥിയ്ക്കണം എന്നതിന് ഒരു ചിട്ട കണ്ടു വരുന്നില്ല. അതിനൊരു മാര്‍ഗ്ഗദര്‍ശനമാണിത്. കൂടുതലും കുട്ടികളെ ഉദ്ദേശിച്ചാണുതാനും. കാരണം അവരാണ് നേര്‍വഴിയറിയാതെ ഉഴലു ന്നത്.
ജീവിതത്തിലെ ഏതു പ്രതിബന്ധങ്ങളേയും തരണം ചെയ്യുവാന്‍ പ്രാര്‍ത്ഥനകള്‍കൊണ്ട് കഴിയും. അതിനാണ് മഹാത്മാക്കള്‍ വരുംതല മുറകള്‍ക്കുവേണ്ടി ഇതെല്ലാം എഴുതിവെച്ചത്. സന്ധ്യാനാമങ്ങളായി ഗൃഹത്തിലും, സത്സംഗങ്ങളായി ക്ഷേത്രങ്ങളിലും നാമങ്ങള്‍ ചൊല്ലു ന്നത് വളരെ ഗുണകരമാണ്. സനാതനധര്‍മ്മത്തിലെ ബാലപാഠങ്ങളെല്ലാം ബാലമനസ്സുകളില്‍ രൂഢമൂലമാക്കുന്നതിന് എല്ലാ അച്ഛനമ്മമാരും, ഗുരുക്കന്മാരും ഒത്തൊരുമിച്ച് പ്രവര്‍ത്തിയ്‌ക്കേണ്ടതിന്റെ ആവശ്യകത കൂടിവരുന്നു.
സത്സംഗവും നാമജപവും എവിടെ കണ്ടാലും പങ്കെടുക്കുകയാണ് ഒരു സാധകന്റെ ധര്‍മ്മം. നിരന്തരമായ നാമജപം മൂലം മനഃശുദ്ധി കൈവരുകയും നിര്‍മ്മലമായ മനസ്സില്‍ ഈശ്വരഭാവം വളര്‍ന്നുവ രുകയും ഇഹലോകത്തിലും പരലോകത്തിലും ഗതിയുണ്ടാകുകയും ചെയ്യും.
ബാലമനസ്സുകളില്‍ ധര്‍മ്മബോധം ഊട്ടിയുറപ്പിയ്ക്കുന്നതിന് സ്വയം തയ്യാറാവുകയും മറ്റുള്ളവരെ പ്രേരിപ്പിയ്ക്കുകയും ചെയ്യുക. സാമൂഹ്യഭക്തി വളര്‍ത്തി ഉത്തമഭാരതന്മാരായിത്തീരുവാന്‍ അവസരമുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നു. പാഠ്യപദ്ധതി ആദ്യാവസാനം ഒരു ആവര്‍ത്തി വായിക്കണമെന്നപേക്ഷ.
സമര്‍പ്പണം ഈശ്വരസേവാര്‍ത്ഥം
രവികുമാര്‍ ശര്‍മ്മ
ശ്രീതിരുവളയനാട് ഭഗവതി & ശാസ്താക്ഷേത്രം,
തോട്ടക്കര, ഒറ്റപ്പാലം 2
ഫോണ്‍: 9446478112
വളരെ നന്നായിട്ടുണ്ട് അഭിനന്ദനങള്‍
മറുപടിഇല്ലാതാക്കൂവളരെ നന്നായിട്ടുണ്ട് അഭിനന്ദനങള്‍
മറുപടിഇല്ലാതാക്കൂExcellent
മറുപടിഇല്ലാതാക്കൂനല്ല സന്ദേശം.
മറുപടിഇല്ലാതാക്കൂഅങ്ങയെ പരാശക്തി അനുഗ്രഹിക്കട്ടെ..
ആരാണോ പരമമായ സത്യം അറിയുകയും അനുഭവത്തിൽ കൊണ്ടുവരികയും ചെയ്യുന്നത് ആ സത്യം അവരെ സ്വതന്ത്രരാക്കുകയും ചെയ്യും.
മറുപടിഇല്ലാതാക്കൂ